---
title: "മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം"
english_title: "One And Half Year Old Boy Dies Candy Stuck Throat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392469/one-and-half-year-old-boy-dies-candy-stuck-throat"
published_at: "2026-11-20T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0043d270de2_1000830668.jpg"
keywords: ["Thrissur", "Child death"]
---

# മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** തൃശ്ശൂർ : തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബൽ ആണ് മരിച്ചത്.

## Article Content

തൃശ്ശൂർ : തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബൽ ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മിഠായി തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടൻ തന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോൺ (ആറാം ക്ലാസ് വിദ്യാർത്ഥി) ഏക സഹോദരനാണ്.

 A one-and-a-half-year-old boy died after a candy got stuck in his throat. The deceased is Abel, son of Ruby-Anu couple of Puthuppulliparambil, Thottungal. The incident occurred on Friday morning. Though rushed to a private hospital at Parappookkara, his life could not be saved.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392469/one-and-half-year-old-boy-dies-candy-stuck-throat)