---
title: "ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ; ഇരുപതോളം പേർക്ക് പരിക്ക്"
english_title: "thankam-junction-lorry-private-bus-collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392442/junction-lorry-private-bus-collision"
published_at: "2026-11-20T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b001950841c1_1000830500.png"
keywords: ["Accident", "Palakkad", "Collision", "Injured", "Private Bus"]
---

# ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ; ഇരുപതോളം പേർക്ക് പരിക്ക്

> **Lead Summary:** പാലക്കാട്: വടക്കാഞ്ചേരി തങ്കം ജംഗ്ഷനിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെ ദേശീയപാതയിലാണ് അപകടമുണ്ടായത്.

## Article Content

പാലക്കാട്: വടക്കാഞ്ചേരി തങ്കം ജംഗ്ഷനിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെ ദേശീയപാതയിലാണ് അപകടമുണ്ടായത്.

കണ്ണമ്പ്ര ഭാഗത്തുനിന്ന് വരികയായിരുന്ന സ്വകാര്യ ബസ് സർവീസ് റോഡ് വഴി തങ്കം ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നതിനിടെ എതിർദിശയിൽനിന്ന് എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് കൂടുതലായും പരിക്കേറ്റത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം.

ലോറി ഡ്രൈവർക്കും കാലിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുമായി കൂട്ടിയിടിച്ചശേഷം നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചു.

Around 20 people were injured after a lorry collided with a private bus at Thankam Junction, Vadakkanchery, Palakkad. The accident occurred around 10 am on the national highway. The bus from Kannambra was entering the junction via the service road when it collided with the oncoming lorry.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392442/junction-lorry-private-bus-collision)