---
title: "പിറവത്ത് ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Piravom Cancer Screening Camp Municipality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392418/piravom-cancer-screening-camp-municipality"
published_at: "2026-11-20T13:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afffa76ac6c3_1000830390.jpg"
keywords: ["Piravom", "Ernakulam", "Cancer screening camp", "Health"]
---

# പിറവത്ത് ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പിറവം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, എറണാകുളം ഏർലി ക്യാൻസർ ഡിറ്റക്ഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിച്ചു.

## Article Content

പിറവം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, എറണാകുളം ഏർലി ക്യാൻസർ ഡിറ്റക്ഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിച്ചു.

30 വയസ്സിനു മുകളിലുള്ളവർക്കായി സ്തനാർബുദ പരിശോധന, വായിലെ ക്യാൻസർ പരിശോധന, ഗർഭാശയമുഖ ക്യാൻസർ പരിശോധന, വിവിധ രക്തപരിശോധനകൾ എന്നിവ നടത്തി.

ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പുളിയ്ക്കൽ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. അനിൽ കെ. ശിവദാസ്, വാർഡ് കൗൺസിലർമാർ, എച്ച്.എം.സി അംഗങ്ങൾ സംബന്ധിച്ചു.

A cancer screening camp was organised at Piravom under the Municipality's annual plan in cooperation with Ernakulam Early Cancer Detection Centre. Municipal Chairperson K.R. Pradeep Kumar inaugurated the camp. Breast, oral and cervical cancer screenings and various blood tests were conducted for those above 30 years.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392418/piravom-cancer-screening-camp-municipality)