---
title: "എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം"
english_title: "Perumbavoor Plywood Company Machine Four Year Old Boy Died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392371/plywood-company-machine-four-year-old-boy-died"
published_at: "2026-11-20T07:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affac5157e56_1000830053.jpg"
keywords: ["Perumbavoor", "Accident", "Plywood company", "Died"]
---

# എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ നൂർ ജമാൽ ഷെയ്ഖ്-നൂറിമ ഖാതൂൻ ദമ്പതികളുടെ മകൻ മെറാജ് ശെയ്ഖ് ആണ് മരിച്ചത്.

## Article Content

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ നൂർ ജമാൽ ഷെയ്ഖ്-നൂറിമ ഖാതൂൻ ദമ്പതികളുടെ മകൻ മെറാജ് ശെയ്ഖ് ആണ് മരിച്ചത്.

തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലെ ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. വ്യാഴാഴ്ച വൈകിട്ട് 6.30നാണ് അപകടം. മാതാവ് നൂറിമയുടെ കൂടെയെത്തിയ കുട്ടി കമ്പനിക്കകത്ത് ഓടിക്കളിക്കുന്നതിനിടെ വെനീർ ഉണക്കുന്ന ഡ്രയറിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.

പിതാവ് നൂർ ജമാൽ ഷെയ്ഖ് ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. ഇദ്ദേഹവും മറ്റു തൊഴിലാളികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ തല ഉടലിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Meraj Sheikh (4) died after getting caught in a machine at a plywood company at Vettikkattukunnu, Thandekkad, Perumbavoor. Son of West Bengal natives Noor Jamal Sheikh and Noorima Khatoon, he was playing with his mother inside the company when he got caught in the belt of a veneer dryer.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392371/plywood-company-machine-four-year-old-boy-died)