---
title: "കൂത്താട്ടുകുളം നഗരസഭ പ്രദേശത്ത് പൊതുനിരത്തിലും സ്വകാര്യഭൂമിയിലും മാലിന്യനിക്ഷേപം രൂക്ഷം"
english_title: "Koothattukulam Municipality Waste Dumping Public Road Private Land Complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392359/koothaattukulam-municipality-waste-dumping-public-road-private-land"
published_at: "2026-11-20T05:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff90ee3447d_1000829972.jpg"
keywords: ["Koothattukulam", "Ernakulam", "Waste dumping", "Public road"]
---

# കൂത്താട്ടുകുളം നഗരസഭ പ്രദേശത്ത് പൊതുനിരത്തിലും സ്വകാര്യഭൂമിയിലും മാലിന്യനിക്ഷേപം രൂക്ഷം

> **Lead Summary:** കൂത്താട്ടുകുളം: നഗരസഭ പ്രദേശത്ത് പൊതുനിരത്തിലും സ്വകാര്യഭൂമിയിലും മാലിന്യനിക്ഷേപം രൂക്ഷമായി. നഗരത്തിലെ പ്രധാന പാതയോരങ്ങളിലും ചന്തത്തോട്ടിലും, വ്യക്തികളുടെ ഭൂമിയിലും സാമൂഹികവിരുദ്ധർ മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.

## Article Content

കൂത്താട്ടുകുളം: നഗരസഭ പ്രദേശത്ത് പൊതുനിരത്തിലും സ്വകാര്യഭൂമിയിലും മാലിന്യനിക്ഷേപം രൂക്ഷമായി. നഗരത്തിലെ പ്രധാന പാതയോരങ്ങളിലും ചന്തത്തോട്ടിലും, വ്യക്തികളുടെ ഭൂമിയിലും സാമൂഹികവിരുദ്ധർ മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.

കൂത്താട്ടുകുളം ഗവ. ആശുപത്രി-അശ്വതി റോഡിൽ, ടൗൺ കത്തോലിക്ക പള്ളിക്ക് സമീപം സൺ പ്രോപ്പർട്ടീസ് റോഡിന്റെ പ്രവേശനകവാട ഭാഗത്ത് മാലിന്യം തള്ളി. പ്ലാസ്റ്റിക് കവറുകളിലാക്കിയ ഭക്ഷണ അവശിഷ്ടങ്ങളാണ് മിക്ക ദിവസങ്ങളിലും ഇവിടെ ഉപേക്ഷിക്കുന്നത്.

റോഡിലേക്ക് വലിച്ചെറിഞ്ഞ കവറുകൾ പൊട്ടി മാലിന്യം റോഡിലുടനീളം ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും കാൽനടക്കാരും വാഹനയാത്രികരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു.

റോഡരികിന് പുറമെ സമീപത്തുള്ള ഭൂമിയിലേക്കും കവറുകളിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യസംസ്കരണത്തിൽ നഗരസഭ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Waste dumping has intensified on public roads and private land in Koothattukulam Municipality. Food waste in plastic covers is regularly dumped near Govt. Hospital-Aswathy Road and Sun Properties Road entrance, leaving waste scattered and foul smell. Locals demand CCTV cameras and allege Municipality inaction in waste management.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392359/koothaattukulam-municipality-waste-dumping-public-road-private-land)