---
title: "അധ്യാപികയെ അനുസരിച്ചില്ല ; മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് ക്ലാസ് മുറിയിൽ കെട്ടിയിട്ടു"
english_title: "Chennai Three Year Old Child Tied Up Vinyl Sheet Private School Teacher Cruelty"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392271/three-year-old-tied-vinyl-sheet-school"
published_at: "2026-11-19T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afea113c2731_1000829298.png"
keywords: ["Chennai", "Tamil Nadu", "Child abuse", "School"]
---

# അധ്യാപികയെ അനുസരിച്ചില്ല ; മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് ക്ലാസ് മുറിയിൽ കെട്ടിയിട്ടു

> **Lead Summary:** ചെന്നൈ: വികൃതി കാണിച്ചതിന് തമിഴ്‌നാട്ടിൽ മൂന്ന് വയസുകാരനോട് അധ്യാപികയുടെ ക്രൂരത. അധ്യാപകൻ പറഞ്ഞത് അനുസരിച്ചില്ലെന്ന കാരണത്താൽ കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് ക്ലാസ് മുറിയിൽ കെട്ടിയിട്ടു. തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടിയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.

## Article Content

ചെന്നൈ: വികൃതി കാണിച്ചതിന് തമിഴ്‌നാട്ടിൽ മൂന്ന് വയസുകാരനോട് അധ്യാപികയുടെ ക്രൂരത. അധ്യാപകൻ പറഞ്ഞത് അനുസരിച്ചില്ലെന്ന കാരണത്താൽ കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് ക്ലാസ് മുറിയിൽ കെട്ടിയിട്ടു. തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടിയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.

കുട്ടിയുടെ ദേഹത്ത് മുറിവേറ്റ പാടുകളുമുണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കൈകൾ ബന്ധിച്ച നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കെട്ടഴിക്കാൻ കയർ കടിച്ചുമാറ്റാൻ ശ്രമിക്കുന്നതും കാണാം. കുട്ടിയെ കണ്ണിന് സമീപം പരിക്കേറ്റ നിലയിലായിരുന്നു. കുട്ടി വികൃതി കാണിച്ചതിനും അധ്യാപിക പറയുന്നത് അനുസരിക്കാത്തതിനുമുള്ള ശിക്ഷയായി വനിതാ ജീവനക്കാരി കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടിയിടുകയായിരുന്നു. ഷീറ്റിൽ പൊതിഞ്ഞതിനിടെ കുട്ടി വീണതാകാം കണ്ണിന് സമീപം പരുക്കേൽക്കാൻ കാരണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വനിതാ അറ്റൻഡറാണ് കുട്ടിയെ കെട്ടിയിട്ടതെന്നും അധ്യാപിക സംഭവത്തിൽ ഇടപെടാതെ നോക്കിനിന്നെന്നും പൊലീസ് ആരോപിക്കുന്നു.

സ്കൂളിൽ നിന്ന് പരിക്കുകളോടെ വീട്ടിലെത്തിയ കുട്ടി അധ്യാപികയും വനിതാ ജീവനക്കാരിയും മർദിച്ചതായി പിതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പിതാവ് സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മൊബൈലിൽ പകർത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

സംഭവത്തിൽ സ്കൂൾ അധികൃതർ അധ്യാപികയെയും വനിതാ അറ്റൻഡറെയും ജോലിയിൽനിന്ന് നീക്കിയതായാണ് റിപ്പോർട്ട്.

In a private school at Thiruthuraipoondi, Thiruvarur district, Tamil Nadu, a 3-year-old child was allegedly wrapped in a vinyl sheet and tied up in classroom as punishment for mischief and not obeying teacher. Parents said child had injury marks. CCTV footage shows child trying to get up with hands tied and trying to bite rope. Police say woman attender tied the child while teacher watched without intervening. Child told father about assault after returning home injured. Father checked CCTV, recorded on mobile and filed police complaint. School authorities reportedly removed teacher and woman attender from job.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392271/three-year-old-tied-vinyl-sheet-school)