---
title: "ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച്  സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ ; സ്ഥാപനത്തിനെതിരെ കേസെടുത്തു"
english_title: "Kottiyam Tar Mixing Plant Toxic Smoke 51 School Students Hospitalised"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392238/tar-mixing-plant-toxic-smoke-students-hospitalised"
published_at: "2026-11-19T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe794cb53f2_1000829097.jpg"
keywords: ["Kottiyam", "Kerala", "school students hospitalised"]
---

# ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച്  സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ ; സ്ഥാപനത്തിനെതിരെ കേസെടുത്തു

> **Lead Summary:** കൊല്ലം: കൊട്ടിയം ഒറ്റപ്ലാമൂടിന് സമീപം ടാർ മിക്സിങ് പ്ലാന്റിൽനിന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 51 സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ, പ്ലാന്റ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ പൊലീസ് നിർദേശം നൽകി. സംഭവത്തിൽ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പിനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

## Article Content

കൊല്ലം: കൊട്ടിയം ഒറ്റപ്ലാമൂടിന് സമീപം ടാർ മിക്സിങ് പ്ലാന്റിൽനിന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 51 സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ, പ്ലാന്റ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ പൊലീസ് നിർദേശം നൽകി. സംഭവത്തിൽ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പിനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഒറ്റപ്ലാമൂട് ഓക്സിലിയം സ്കൂളിലെ വിദ്യാർഥികൾക്കാണ് ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായത്. ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ സ്കൂളിന് സമീപം ചൂരൽപൊയ്കകയിൽ പ്രവർത്തിക്കുന്ന 'അനന്തപുരി ട്രേഡേഴ്സ്' എന്ന ടാർ മിക്സിങ് പ്ലാന്റിൽനിന്നും കനത്ത മൂടൽമഞ്ഞുപോലെയും രൂക്ഷഗന്ധത്തോടെയും പുക പടരുകയായിരുന്നു. ഇതോടെ കുട്ടികൾക്ക് ശ്വാസതടസ്സം, തലവേദന, ഛർദി എന്നിവ അനുഭവപ്പെടുകയും പലരും ക്ലാസ് മുറികളിൽ കുഴഞ്ഞുവീഴുകയും ചെയ്തു.

ആദ്യം അധ്യാപകരുടെ വാഹനങ്ങളിലും പിന്നീട് കൂടുതൽ കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതോടെ ആംബുലൻസുകളിലുമായി വിദ്യാർഥികളെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി 1200ഓളം വിദ്യാർഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.

മുമ്പും ഇതേ പ്ലാന്റിൽനിന്നുള്ള പുക ശ്വസിച്ച് 20 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പ്ലാന്റ് പൂട്ടിച്ചിരുന്നതാണ്. എന്നാൽ കോടതി അനുമതിയോടെ രണ്ടുദിവസം മുമ്പാണ് സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും അപകടമുണ്ടായത്. പ്ലാന്റിനെതിരെ പ്രദേശവാസികൾ ദീർഘകാലമായി സമരത്തിലാണ്. എന്നാൽ, ഇത്രയും വലിയൊരു അപകടമുണ്ടായിട്ടും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാത്തതിലും അധികൃതർ പുലർത്തുന്ന മൗനത്തിലും നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

51 students of Ottaplamood Auxilium School, Kottiyam, Kollam, hospitalised after inhaling toxic smoke from nearby Ananthapuri Traders tar mixing plant at Cho oralpoyka on Wednesday noon. Students suffered breathlessness, headache, vomiting and collapsed in classrooms. They were taken to Kottiyam Holy Cross Hospital. Police registered case against plant authorities, ordered temporary closure. District Collector sought urgent report from Health Department and Pollution Control Board. Earlier 20 students were hospitalised in similar incident, plant was closed after protests but reopened two days ago with court permission.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392238/tar-mixing-plant-toxic-smoke-students-hospitalised)