---
title: "27കാരിയായ വനിതാ സബ് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Lucknow Woman Sub Inspector Found Dead Quarters Bathroom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392134/sub-inspector-found-dead-quarters-bathroom"
published_at: "2026-11-18T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd6499e0068_1000828226.jpg"
keywords: ["Lucknow", "Uttar Pradesh", "Gautam Buddha Nagar", "police"]
---

# 27കാരിയായ വനിതാ സബ് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ലഖ്നൗ: ഉത്തർപ്രദേശിൽ 27കാരിയായ വനിതാ സബ് ഇൻസ്പെക്ടറെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജാർച്ച പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന രശ്മി ഗൗതമിനെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷൻ വളപ്പിലെ ഔദ്യോഗിക ക്വാർട്ടേഴ്സിലായിരുന്നു രശ്മി താമസിച്ചിരുന്നത്.

## Article Content

ലഖ്നൗ: ഉത്തർപ്രദേശിൽ 27കാരിയായ വനിതാ സബ് ഇൻസ്പെക്ടറെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജാർച്ച പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന രശ്മി ഗൗതമിനെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷൻ വളപ്പിലെ ഔദ്യോഗിക ക്വാർട്ടേഴ്സിലായിരുന്നു രശ്മി താമസിച്ചിരുന്നത്.

രാവിലെ രശ്മിയുടെ ഫോണിലേക്ക് അച്ഛൻ പലതവണ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ആശങ്കയിലായ അദ്ദേഹം പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരെ ബന്ധപ്പെട്ടു. തുടർന്ന് പൊലീസുകാർ ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറിയിൽ രശ്മിയെ ബോധരഹിതയായി കണ്ടെത്തിയത്. പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.

രശ്മി ഗൗതം കാൺപൂർ സ്വദേശിയാണ്. ജാർച്ച പൊലീസ് സ്റ്റേഷനിലെ ആദ്യ നിയമനമായിരുന്നു ഇത്. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയ രശ്മിയെ പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്വാർട്ടേഴ്സിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് വാതിൽ ബലമായി തുറന്നാണ് അകത്തുകയറിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു. സ്ഥിരമായി ഓടാനും വ്യായാമം ചെയ്യാനും പോകുന്ന രശ്മിക്ക്, പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു.

2023 ബാച്ചിലെ ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥയാണ് രശ്മി. മരണവിവരം അറിഞ്ഞതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കുടുംബാംഗങ്ങളെയും വിവരം അറിയിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ പുറമേ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ ഇൻചാർജ് കൈലാഷ് നാഥ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

27-year-old woman Sub Inspector Rashmi Gautam found dead in bathroom of government quarters at Jarcha police station, Gautam Buddha Nagar, Uttar Pradesh Tuesday. Father alerted colleagues after repeated calls went unanswered. Door was locked from inside, police forced entry. Kanpur native, 2023 batch officer, worked here for two years. Police suspect heart attack, no external injuries found. Body sent for postmortem, investigation continues.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392134/sub-inspector-found-dead-quarters-bathroom)