---
title: "ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Kozhikode Beach Newborn Baby Body Found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392086/beach-newborn-baby-body-found"
published_at: "2026-11-18T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd2496df344_1000749297.jpg"
keywords: ["Kozhikode beach", "Found body", "Baby death"]
---

# ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെ, ബീച്ചിൽ നടക്കാനെത്തിയവരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

## Article Content

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെ, ബീച്ചിൽ നടക്കാനെത്തിയവരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

ആദ്യം കണ്ടപ്പോൾ ഒരു കളിപ്പാട്ടമാണെന്നാണ് കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലായതെന്നും അവർ പറഞ്ഞു.

സുരക്ഷാ ജീവനക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പരിശോധനയ്ക്കുശേഷം മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

Body of newborn found at Kozhikode beach. Morning walkers found it around 6 am Wednesday and informed beach security staff. Locals initially thought it was a toy, realized on closer check. Security informed police control room, police reached, after examination body shifted to Kozhikode Beach Hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392086/beach-newborn-baby-body-found)