---
title: "നിർത്തിയിട്ട ലോറിക്കു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി അപകടം ; 2 കുട്ടികൾ ഉൾപ്പടെ മൂന്നു പേർ മരിച്ചു"
english_title: "Ludhiana Pickup Van Rams Parked Lorry Three Dead 27 Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392020/pickup-van-rams-parked-lorry-three-dead"
published_at: "2026-11-17T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc5ecc6c9c9_1000827391.png"
keywords: ["Ludhiana", "Punjab", "road accident", "Machhiwara"]
---

# നിർത്തിയിട്ട ലോറിക്കു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി അപകടം ; 2 കുട്ടികൾ ഉൾപ്പടെ മൂന്നു പേർ മരിച്ചു

> **Lead Summary:** ലുധിയാന: നിർത്തിയിട്ട ലോറിക്കു പിന്നിലേയ്ക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 2 കുട്ടികൾ ഉൾപ്പടെ മൂന്നു പേർക്ക് ദാരുണാന്ത്യം. 27 പേർക്ക് പരിക്കേറ്റു. ലുധിയാന ജില്ലയിലെ മച്ഛിവാര മേഖലയിലെ പവത് പാലത്തിന് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

## Article Content

ലുധിയാന: നിർത്തിയിട്ട ലോറിക്കു പിന്നിലേയ്ക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 2 കുട്ടികൾ ഉൾപ്പടെ മൂന്നു പേർക്ക് ദാരുണാന്ത്യം. 27 പേർക്ക് പരിക്കേറ്റു. ലുധിയാന ജില്ലയിലെ മച്ഛിവാര മേഖലയിലെ പവത് പാലത്തിന് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാനിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പ്രദേശവാസികൾ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

Three persons including two children died and 27 injured after pickup van rammed parked lorry near Pawat bridge in Machhiwara, Ludhiana district Tuesday. Victims were returning after temple visit. Front of van completely damaged. Locals rescued injured and shifted to hospital. Condition of some serious. Police investigating, overspeeding suspected as preliminary cause.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392020/pickup-van-rams-parked-lorry-three-dead)