---
title: "പൂജ കഴിയും മുൻപ് പ്രസാദം കഴിച്ചു; നാല് വയസുകാരിയെ അമ്മ അടിച്ചുകൊന്നു"
english_title: "Bihar Mother Beats Four Year Old Daughter Death Prasad Puja"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391882/mother-beats-four-year-old-daughter-death"
published_at: "2026-11-16T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb133fb5764_1000825903.png"
keywords: ["Bihar", "Samastipur", "child death", "crime"]
---

# പൂജ കഴിയും മുൻപ് പ്രസാദം കഴിച്ചു; നാല് വയസുകാരിയെ അമ്മ അടിച്ചുകൊന്നു

> **Lead Summary:** ബിഹാർ: പൂജ പൂർത്തിയാകുന്നതിന് മുൻപ് പ്രസാദം കഴിച്ചതിന് ബിഹാറിൽ നാല് വയസുകാരിയെ അമ്മ അടിച്ചുകൊന്നു. കുട്ടി പൂജ വഴിപാടുകളിൽ സ്പർശിച്ച് അശുദ്ധിയാക്കിയെന്ന് പറഞ്ഞാണ് ക്രൂരത.

## Article Content

ബിഹാർ: പൂജ പൂർത്തിയാകുന്നതിന് മുൻപ് പ്രസാദം കഴിച്ചതിന് ബിഹാറിൽ നാല് വയസുകാരിയെ അമ്മ അടിച്ചുകൊന്നു. കുട്ടി പൂജ വഴിപാടുകളിൽ സ്പർശിച്ച് അശുദ്ധിയാക്കിയെന്ന് പറഞ്ഞാണ് ക്രൂരത.

ബിഹാറിലെ സമസ്തിപുർ ജില്ലയിലാണ് നടുക്കുന്ന സംഭവം. മുഹമ്മദ്പൂർ ബിരൗലി സ്വദേശി റീന കുമാരിയാണ് മകളെ മർദിച്ച് കൊലപ്പെടുത്തിയത്. മർദനമേറ്റ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടർന്ന് അമ്മ തന്നെ കുഞ്ഞിനെ ആശുപത്രിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാജു പാസ്വാനാണ് കുട്ടിയുടെ അച്ഛൻ. ഇവരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ബിഹാർ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി സമസ്തിപുർ സദർ ആശുപത്രിയിലേക്ക് അയച്ചു.

Four-year-old girl allegedly beaten to death by mother in Samastipur, Bihar, for eating prasad before puja completed. Accused Reena Kumari of Muhammadpur Birauli allegedly said child touched puja offerings and made them impure. Child's condition worsened, mother took her to hospital but could not save. Police registered case, sent body for postmortem.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391882/mother-beats-four-year-old-daughter-death)