---
title: "എറണാകുളത്ത് ഹരിത കർമസേനാംഗയായ വയോധികയ്ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ"
english_title: "Kochi Haritha Karma Sena Woman Assaulted Youth Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391858/kochi-haritha-karma-sena-woman-assaulted-youth-arrested"
published_at: "2026-11-16T16:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afadc66ad52b_1000825766.jpg"
keywords: ["Ernakulam", "assault case", "Haritha Karma Sena"]
---

# എറണാകുളത്ത് ഹരിത കർമസേനാംഗയായ വയോധികയ്ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

> **Lead Summary:** എറണാകുളം: കൊച്ചി നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന 66കാരിയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഗാന്ധിനഗർ അഗ്നിരക്ഷാ നിലയത്തിനും സപ്ലൈകോ ഓഫീസിനും സമീപമായിരുന്നു സംഭവം. എഴുപതുകാരിയായ ഹരിത കർമസേനാംഗം നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയും എംജി റോഡിലെ സിനിമ കോംപ്ലക്സിനകത്തുള്ള ഒരു കോഫി ഷോപ്പിലെ ജീവനക്കാരനുമായ യാസിർ അഫ്രീദ് അറസ്റ്റിലായി.

## Article Content

എറണാകുളം: കൊച്ചി നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന 66കാരിയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഗാന്ധിനഗർ അഗ്നിരക്ഷാ നിലയത്തിനും സപ്ലൈകോ ഓഫീസിനും സമീപമായിരുന്നു സംഭവം. എഴുപതുകാരിയായ ഹരിത കർമസേനാംഗം നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയും എംജി റോഡിലെ സിനിമ കോംപ്ലക്സിനകത്തുള്ള ഒരു കോഫി ഷോപ്പിലെ ജീവനക്കാരനുമായ യാസിർ അഫ്രീദ് അറസ്റ്റിലായി.

ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിൽ വച്ചാണ് പ്രതി അറസ്റ്റിലായത്. ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ ലൊക്കേഷനുകൾ കൂടി പരിശോധിച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഴിയോരത്തുകൂടി നടന്നുപോകുകയായിരുന്ന 66കാരിയെ ബൈക്കിൽ പിന്തുടർന്നെത്തിയയാൾ ബലമായി പിടിച്ച് നിലത്തിട്ടു. ഈ സമയം സമീപത്തെ വീട്ടിലെ നായ കുരച്ചതിനെത്തുടർന്ന് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൈക്ക് പരുക്ക് പറ്റുകയും മുഖത്ത് പോറലുകളുമേറ്റ വയോധിക പിറ്റേന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് വയോധിക പരാതിയിൽ പറഞ്ഞിരുന്നു.

Kochi Corporation waste collector, 66-year-old Haritha Karma Sena member, allegedly sexually assaulted early Saturday near Gandhinagar Fire Station. Accused Yasir Afreed, 29, Fort Kochi native and coffee shop employee, arrested in Fort Kochi. Police traced mobile locations. Accused allegedly followed on bike, grabbed victim, fled after dog barked. Victim complained at Kadavanthra police.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391858/kochi-haritha-karma-sena-woman-assaulted-youth-arrested)