---
title: "ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പിറവം നിയോജക മണ്ഡലം കൺവെൻഷൻ നടന്നു"
english_title: "TKDF Piravom Constituency Convention Indira Bhavan Congress"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391826/tkdf-piravom-constituency-convention-indira-bhavan"
published_at: "2026-11-16T12:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afab5045532f_1000825534.png"
keywords: ["Piravom", "TKDF convention", "Congress", "Ernakulam"]
---

# ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പിറവം നിയോജക മണ്ഡലം കൺവെൻഷൻ നടന്നു

> **Lead Summary:** പിറവം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ടി കെ ഡി എഫ്) പിറവം നിയോജകമണ്ഡലം കമ്മിറ്റി കൺവെൻഷൻ പിറവത്ത് ഇന്ദിരാഭവനിൽ ചേർന്നു. യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി സി ജോസ് ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ടി കെ ഡി എഫ്) പിറവം നിയോജകമണ്ഡലം കമ്മിറ്റി കൺവെൻഷൻ പിറവത്ത് ഇന്ദിരാഭവനിൽ ചേർന്നു. യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി സി ജോസ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് വർഗീസ് തച്ചിലുകണ്ടം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സജി മാത്യു, ജില്ലാ സെക്രട്ടറി എൻ എൻ വിജയൻ, യു ഡി എഫ് മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, നേതാക്കളായ സി പി ടൈറ്റസ്, ഏലിയാസ് എറണാകുളം, റെജി മന്നാച്ചി, മേരി ബേബി, അനീഷ് പിറവം, എം കെ കവിത, ശ്രീജിത്ത് പ്രശാന്ത്, പ്രഹ്ലാദൻ ശ്രീജിത്ത് പാഴൂർ, മനു തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ പന്ത്രണ്ട് മണ്ഡലം പ്രസിഡന്റുമാരും നേതാക്കന്മാരും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

National Farmers Workers Federation (TKDF) Piravom constituency convention held at Indira Bhavan, Piravom. Block Congress Committee President P C Jose inaugurated. Constituency President Varghese Thachilukandam presided. Leaders Saji Mathew, N N Vijayan, Shaju Ilanjimattam and others spoke. Twelve mandalam presidents, leaders and hundreds of workers participated.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391826/tkdf-piravom-constituency-convention-indira-bhavan)