---
title: "നിലം നികത്തൽ വ്യാപകം; തടയാൻ ശ്രമിച്ച നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായി പരാതി"
english_title: "Paddy Field Filling Land Mafia Threat Locals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391819/paddy-field-filling-land-mafia-threat"
published_at: "2026-11-16T12:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaa539aa31a_1000825151.jpg"
keywords: ["Karumalloor", "Ernakulam", "paddy field filling", "land mafia"]
---

# നിലം നികത്തൽ വ്യാപകം; തടയാൻ ശ്രമിച്ച നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായി പരാതി

> **Lead Summary:** കരുമാല്ലൂർ പഞ്ചായത്തിൽ നിലം നികത്തൽ വ്യാപകം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫിന്റെ വാർഡിൽ മനയ്ക്കപ്പടി - മാഞ്ഞാലി റോഡിൽ പാലച്ചുവട് ഭാഗത്താണ് ഏക്കർകണക്കിന് നിലം മണ്ണടിച്ച് നികത്താൻ ശ്രമം നടക്കുന്നത്.

## Article Content

കരുമാല്ലൂർ പഞ്ചായത്തിൽ നിലം നികത്തൽ വ്യാപകം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫിന്റെ വാർഡിൽ മനയ്ക്കപ്പടി - മാഞ്ഞാലി റോഡിൽ പാലച്ചുവട് ഭാഗത്താണ് ഏക്കർകണക്കിന് നിലം മണ്ണടിച്ച് നികത്താൻ ശ്രമം നടക്കുന്നത്.

അഞ്ചുലോഡ് മണ്ണടിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടയാൻ ശ്രമം നടന്നു. എന്നാൽ, ഭൂമാഫിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കഴിഞ്ഞമാസം കരുമാല്ലൂർ പഞ്ചായത്തിലെ വെളിയത്തുനാട് വയലോടം ഭാഗത്ത് നികത്താനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞിരുന്നു.

നിരവധി പരാതികൾ ഉയർന്നിട്ടും പഞ്ചായത്ത് അധികൃതരും കൃഷിഭവനും നടപടി സ്വീകരിക്കുന്നില്ല. അനധികൃത നികത്തലിന് ഭരണനേതൃത്വത്തിന്റെ ഒത്താശയുണ്ടെന്ന ആരോപണവുമുണ്ട്. സംഭവത്തിൽ കലക്ടർക്കും റവന്യു അധികൃതർക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

Illegal paddy filling is rampant in Congress-ruled Karumalloor panchayat. Acres are being filled at Palachuvadu on Manakkapady-Manjali Road in Vice President Kochurani Joseph's ward. Locals stopped five loads, allege mafia threats. Similar attempt at Veliyathunadu last month was stopped. Locals allege official inaction and political patronage, will complain to Collector.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391819/paddy-field-filling-land-mafia-threat)