---
title: "അനധികൃത മണ്ണ് ഖനനം; ആറ് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു"
english_title: "Illegal Soil Mining Six Vehicles Seized Police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391769/kothamangalam-illegal-soil-mining-six-vehicles-seized"
published_at: "2026-11-16T06:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa522411462_1000825165.jpg"
keywords: ["Kothamangalam", "illegal soil mining", "soil mafia", "Ernakulam"]
---

# അനധികൃത മണ്ണ് ഖനനം; ആറ് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു

> **Lead Summary:** കോതമംഗലം: അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്താനുപയോഗിച്ച ആറുവാഹനങ്ങൾ കോതമംഗലം പൊലീസ് പിടിച്ചെടുത്തു. പിണ്ടിമന, മാതിരപ്പിള്ളി, കോഴിപ്പിള്ളി ഭാഗങ്ങളിൽനിന്നായി അഞ്ച് ടിപ്പർലോറിയും മണ്ണുമാന്തിയന്ത്രവുമാണ് എസ്എച്ച്ഒ കെ എച്ച് ഹാഷിമിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പിടിച്ചെടുത്തത്. രേഖകളില്ലാതെ അനധികൃതമായി മണ്ണെടുത്ത് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചത്.

## Article Content

കോതമംഗലം: അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്താനുപയോഗിച്ച ആറുവാഹനങ്ങൾ കോതമംഗലം പൊലീസ് പിടിച്ചെടുത്തു. പിണ്ടിമന, മാതിരപ്പിള്ളി, കോഴിപ്പിള്ളി ഭാഗങ്ങളിൽനിന്നായി അഞ്ച് ടിപ്പർലോറിയും മണ്ണുമാന്തിയന്ത്രവുമാണ് എസ്എച്ച്ഒ കെ എച്ച് ഹാഷിമിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പിടിച്ചെടുത്തത്. രേഖകളില്ലാതെ അനധികൃതമായി മണ്ണെടുത്ത് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചത്.

കോതമംഗലം പൊലീസിലെയും റവന്യു വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണ്ണുഖനനം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. കിഴക്കൻ മേഖലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ മണ്ണ് പാസ് ദുർവിനിയോഗം ചെയ്താണ് മണ്ണുമാഫിയ വിലസുന്നത്. പലയിടത്തുനിന്നും അനുമതി നൽകിയ അളവിന്റെ മൂന്നും നാലും ഇരട്ടിയാണ് മണ്ണുമാഫിയ കടത്തുന്നത്.

സ്കൂൾസമയത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് അതിവേഗത്തിൽ പാഞ്ഞുപോകുന്ന മണ്ണുലോറികൾ യാത്രക്കാർക്കും ഭീഷണിയാണ്. കിഴക്കൻ മേഖലയിലെ അനധികൃത മണ്ണ് കടത്ത് തടയുന്നതിനും ഗുണ്ടാ മാഫിയ വിളയാട്ടത്തിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശനൻ പറഞ്ഞു. നെല്ലിക്കുഴിയിൽ മണ്ണ് ഖനനത്തിന്റെ പേരിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയിരുന്നു. പട്ടാപകൽ നടന്ന സംഘട്ടനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പേരിനെങ്കിലും പരിശോധനയ്ക്ക് പൊലീസ് തയ്യാറായത്.

Kothamangalam police seized six vehicles used for illegal soil mining - five tippers and an earthmover from Pindimana, Mathirappilly, Kozhippilly. Raid led by SHO K H Hashim on Saturday. Complaints alleged officials colluding, soil passes misused, mafia transporting 3-4 times permitted quantity. Rural SP K S Sudarsanan promised strong action.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391769/kothamangalam-illegal-soil-mining-six-vehicles-seized)