---
title: "ഡിജെ പാട്ടിന്റെ ശബ്ദത്തിൽ ഹൃദയസ്തംഭനം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു"
english_title: "Ballia Baby Dies Loud DJ Music Heart Attack Uttar Pradesh"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391704/baby-dies-loud-dj-music-heart-attack"
published_at: "2026-11-15T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af94f8f7d4d7_1000749297.jpg"
keywords: ["Uttar Pradesh news", "DJ music", "newborn death", "India news"]
---

# ഡിജെ പാട്ടിന്റെ ശബ്ദത്തിൽ ഹൃദയസ്തംഭനം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

> **Lead Summary:** മീററ്റ്: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഉച്ചത്തിലുള്ള ഡിജെ പാട്ടുകൾ മൂലം നവജാതശിശു മരിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഘോഷയാത്രയ്ക്കിടെ വീടിനു മുന്നിൽ ഡിജെ വാഹനം നിർത്തിയിട്ട് മണിക്കൂറുകളോളം ഉച്ചത്തിൽ പാട്ട് വെച്ചതാണ് ദുരന്തത്തിന് കാരണമായത്.

## Article Content

മീററ്റ്: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഉച്ചത്തിലുള്ള ഡിജെ പാട്ടുകൾ മൂലം നവജാതശിശു മരിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഘോഷയാത്രയ്ക്കിടെ വീടിനു മുന്നിൽ ഡിജെ വാഹനം നിർത്തിയിട്ട് മണിക്കൂറുകളോളം ഉച്ചത്തിൽ പാട്ട് വെച്ചതാണ് ദുരന്തത്തിന് കാരണമായത്.

ശബ്ദം കൂടിയതിനാൽ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ വാഹനം മാറ്റിയിടണമെന്ന് കുടുംബാംഗങ്ങൾ സംഘാടകരോട് പലതവണ പറഞ്ഞെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ല. പിന്നാലെ വാഹനം വീടിനു മുന്നിൽ നിർത്തിയിട്ട് ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിച്ചു എന്നും കുടുംബം പറഞ്ഞു. പെട്ടെന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജെ സൗണ്ട് സിസ്റ്റം ഘടിപ്പിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

A 20-day-old baby died in Ballia, Uttar Pradesh, allegedly after cardiac arrest triggered by loud DJ music during a procession. Family says DJ vehicle was parked for hours before their house despite requests to move it. Baby cried, condition worsened, died in hospital. Police seized vehicle, sent body for postmortem.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391704/baby-dies-loud-dj-music-heart-attack)