---
title: "രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിച്ചു ; 35കാരൻ പൊട്ടിത്തെറിച്ച് മരിച്ചു"
english_title: "Bhopal Man Dies After Eating Country Bomb Mistaking Rasgulla Madhya Pradesh"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391480/man-eats-country-bomb-mistaking-rasgulla-dies"
published_at: "2026-11-13T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6e2db5c902_1000821913.jpg"
keywords: ["Madhya Pradesh", "country bomb", "Rasgulla", "Dindori"]
---

# രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിച്ചു ; 35കാരൻ പൊട്ടിത്തെറിച്ച് മരിച്ചു

> **Lead Summary:** ഭോപ്പാൽ: രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിക്കാൻ ശ്രമിച്ച 35കാരൻ പൊട്ടിത്തെറിച്ച് മരിച്ചു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിലുള്ള പഡരിയ ചന്ത ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കാട്ടുപന്നികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ഗ്രാമവാസിയായ രാജേന്ദ്ര ബറൗട്ടിയ ആണ് മരിച്ചത്.

## Article Content

ഭോപ്പാൽ: രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിക്കാൻ ശ്രമിച്ച 35കാരൻ പൊട്ടിത്തെറിച്ച് മരിച്ചു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിലുള്ള പഡരിയ ചന്ത ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കാട്ടുപന്നികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ഗ്രാമവാസിയായ രാജേന്ദ്ര ബറൗട്ടിയ ആണ് മരിച്ചത്.

അത്താഴത്തിന് ശേഷം വീടിന്റെ മുറ്റത്ത് തീ കാഞ്ഞിരിക്കുകയായിരുന്നു രാജേന്ദ്ര. ഈ സമയം അയൽവാസിയായ രാം ഭഗത് ബറൗട്ടിയ അവിടേക്ക് എത്തുകയും സംസാരത്തിനിടെ രസഗുളയാണെന്ന് പറഞ്ഞ് നാടൻ ബോംബ് രാജേന്ദ്രയ്ക്ക് നൽകുകയുമായിരുന്നു.

ഇത് വിശ്വസിച്ച് രാജേന്ദ്ര വായിലിട്ട് ചവച്ചതോടെ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ കുടുംബാംഗങ്ങൾ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ രാം ഭഗതിനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 105, സ്ഫോടകവസ്തു നിയമത്തിലെ 3, 4 വകുപ്പുകൾ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിക്ക് എവിടെ നിന്നാണ് നാടൻ ബോംബ് ലഭിച്ചതെന്നും, എന്തിനാണ് ഇത് യുവാവിന് നൽകിയതെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

English Summary: A 35-year-old man died in Dindori, Madhya Pradesh, after chewing a country bomb mistaking it for rasgulla. Neighbour Ram Bhagat allegedly gave Rajendra Barautiya the explosive used for hunting wild boars. It exploded in his mouth. He died in hospital. Police booked Ram under BNS Section 105 and Explosives Act.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391480/man-eats-country-bomb-mistaking-rasgulla-dies)