---
title: "കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവാവും ബന്ധുവും മരിച്ചു"
english_title: "Pothencode Car Scooter Collision Two Dead Harikumar Shobhanakumari"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391432/car-scooter-collision-two-dead"
published_at: "2026-11-13T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6a5052125f_1000821682.jpg"
keywords: ["Pothencode", "Thiruvananthapuram", "road accident", "scooter accident"]
---

# കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവാവും ബന്ധുവും മരിച്ചു

> **Lead Summary:** മംഗലപുരം: പോത്തൻകോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാവും ബന്ധുവും മരിച്ചു.

## Article Content

മംഗലപുരം: പോത്തൻകോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാവും ബന്ധുവും മരിച്ചു.

നെടുമങ്ങാട് പനവൂർ കൊല്ലയിൽ കൊളപ്പള്ളി ഹരിഭവനിൽ പരേതനായ പുഷ്പാംഗദന്റെയും സരസ്വതിയുടെയും മകൻ പി ഹരികുമാർ (40), മാതൃസഹോദരി കുലപ്പള്ളി വിവി ഭവനിൽ കെ ശോഭനകുമാരി (60) എന്നിവരാണ് മരിച്ചത്. വ്യാഴം പകൽ മൂന്നിന് പോത്തൻകോട് - മേലേമുക്ക് റോഡിൽ മിഷൻ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം.

പോത്തൻകോട്ടുനിന്ന് നെടുമങ്ങാട്ടേക്ക് പോകുകയായിരുന്നു ഇവർ. മേലേമുക്കിൽ എത്തിയതും സ്കൂട്ടർ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഹരികുമാർ. ഭാര്യ: ആശ. മക്കൾ: ഹരിപ്രിയ, ആദിത്യൻ. രവീന്ദ്രൻനായരാണ് ശോഭനകുമാരിയുടെ ഭർത്താവ്. മക്കൾ: വിഷ്ണു കുമാർ, ആർ എസ് വിപിൻ.

Two scooter riders, a young man and his relative, died after a car and scooter collided at Pothencode. The deceased are P Harikumar (40), son of late Pushpangadan and Saraswathy of Haribhavan, Kollayil, Kolappally, Panavoor, Nedumangad, and his maternal aunt K Shobhanakumari (60) of VV Bhavan, Kulappally. The accident occurred at 3 pm on Thursday on the Pothencode - Melemukku road in front of Mission Hospital. They were travelling from Pothencode to Nedumangad. On reaching Melemukku, the scooter lost control and collided with an oncoming car. Both were taken to Medical College Hospital but died.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391432/car-scooter-collision-two-dead)