---
title: "കിണറുകളിലെ വെള്ളത്തിന് പാൽനിറം ; വറ്റിച്ച് വൃത്തിയാക്കിയിട്ടും തെളിഞ്ഞില്ല"
english_title: "Muvattupuzha Well Water Milky White Cleaning Not Clear Test Result Awaited"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391390/well-water-milky-cleaning-test-result"
published_at: "2026-11-13T06:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af666b7cd6e2_1000821325.jpg"
keywords: ["Marady panchayat", "well water colour change", "drinking water", "Ernakulam news"]
---

# കിണറുകളിലെ വെള്ളത്തിന് പാൽനിറം ; വറ്റിച്ച് വൃത്തിയാക്കിയിട്ടും തെളിഞ്ഞില്ല

> **Lead Summary:** മൂവാറ്റുപുഴ: അയൽവാസികളുടെ വീടുകളിലെ രണ്ട് കിണറുകളിൽ കുടിവെള്ളത്തിന് പാൽ നിറമായത് കുടുംബങ്ങളെ ആശങ്കയിലാക്കി. മാറാടി പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടുങ്കൽപീടിക ഉല്ലാപ്പിള്ളി ഭാഗത്ത് പാറത്തോട്ടിയിൽ സത്താറിന്റെയും അയൽവാസി മൂവാറ്റുപുഴ നഗരസഭ 19-ാം വാർഡിൽ വരകുകാലായിൽ (പുത്തൻവീട്ടിൽ) രാജേഷിന്റെയും വീട്ടുമുറ്റത്തെ കിണറുകളിലെ വെള്ളമാണ് പാൽനിറമായത്. വ്യാഴം രാവിലെയാണ് കിണറുകളിലെ വെള്ളം നിറം മാറിയ പ്രതിഭാസം വീട്ടുകാർ മനസിലാക്കിയത്.

## Article Content

മൂവാറ്റുപുഴ: അയൽവാസികളുടെ വീടുകളിലെ രണ്ട് കിണറുകളിൽ കുടിവെള്ളത്തിന് പാൽ നിറമായത് കുടുംബങ്ങളെ ആശങ്കയിലാക്കി. മാറാടി പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടുങ്കൽപീടിക ഉല്ലാപ്പിള്ളി ഭാഗത്ത് പാറത്തോട്ടിയിൽ സത്താറിന്റെയും അയൽവാസി മൂവാറ്റുപുഴ നഗരസഭ 19-ാം വാർഡിൽ വരകുകാലായിൽ (പുത്തൻവീട്ടിൽ) രാജേഷിന്റെയും വീട്ടുമുറ്റത്തെ കിണറുകളിലെ വെള്ളമാണ് പാൽനിറമായത്. വ്യാഴം രാവിലെയാണ് കിണറുകളിലെ വെള്ളം നിറം മാറിയ പ്രതിഭാസം വീട്ടുകാർ മനസിലാക്കിയത്.

സത്താറിന്റെ കുളിമുറിയിലെ വെള്ളം പാൽ നിറമായത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കിണർ പരിശോധിച്ചത്. അയൽവാസി രാജേഷിന്റെ വീട്ടിലെ കിണറിലും വെള്ളം നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രണ്ടു വീട്ടുകാരും ആശങ്കയിലായി. പഞ്ചായത്ത് അംഗം കെ എസ് ഷാജഹാൻ, നഗരസഭ കൗൺസിലർ ഷിത റാണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആരോഗ്യവിഭാഗം പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കിയെങ്കിലും പൂർണമായി വെള്ളം തെളിഞ്ഞില്ല. പരിശോധന ഫലം ലഭിച്ചാലേ വിവരം അറിയാനാകൂ. തോട്ടുങ്കൽ പീടിക പാടശേഖരത്തിന് ചേർന്നുള്ള ചെറിയ തോടിന് സമീപത്താണ് കിണറുകൾ.

Drinking water in two wells at neighbouring houses in Muvattupuzha turned milky white, causing concern among families. The wells at the houses of Sathar of Parathotti at Thottungalpeedika Ullappilly in Marady panchayat seventh ward and his neighbour Rajesh of Varakukalayi (Puthenveettil) in Muvattupuzha municipality 19th ward turned milky. Even after draining the water and cleaning the wells, the water has not become fully clear. The cause will be known only after the test results arrive. The wells are located near a small canal adjoining the Thottungalpeedika paddy fields.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391390/well-water-milky-cleaning-test-result)