---
title: "വാഹനാപകടം ; 10 പേർ മരിച്ചു, അഞ്ചുപേർക്ക് ഗുരുതര പരിക്ക്"
english_title: "Nepal Bagmati Vehicle Accident 10 Dead 5 Injured Makwanpur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391305/vehicle-accident-10-dead-"
published_at: "2026-11-12T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af574bfbac06_1000820597.png"
keywords: ["accident", "Makwanpur accident", "international news", "road accident"]
---

# വാഹനാപകടം ; 10 പേർ മരിച്ചു, അഞ്ചുപേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കാഠ്മണ്ഡു:നേപ്പാളിൽ ബാഗ്മതി പ്രവിശ്യയിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെ മക്വാൻപൂർ ജില്ലയിലെ പർവത പ്രദേശത്താണ് അപകടം. 15 യാത്രക്കാരുമായി പോകുകയായിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു.

## Article Content

കാഠ്മണ്ഡു:നേപ്പാളിൽ ബാഗ്മതി പ്രവിശ്യയിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെ മക്വാൻപൂർ ജില്ലയിലെ പർവത പ്രദേശത്താണ് അപകടം. 15 യാത്രക്കാരുമായി പോകുകയായിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു.

കാഠ്മണ്ഡുവിൽ നിന്ന് സർലാഹിയിലേക്ക് പോവുകയായിരുന്ന യാത്രാ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഏകദേശം 500 മീറ്ററോളം താഴ്ചയുള്ള കുത്തനെയുള്ള ചെരിവിലേക്ക് വീണു ചിതറി. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് പെൺകുട്ടികളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റ അഞ്ചുപേരെയും ചികിത്സയ്ക്കായി ഹെതൗഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ten people died and five others were seriously injured in a vehicle accident in Bagmati Province, Nepal. The accident occurred around 5.45 am on Thursday in the mountainous area of Makwanpur district. A vehicle carrying 15 passengers plunged into a gorge. The passenger vehicle was travelling from Kathmandu to Sarlahi. The out-of-control vehicle fell down a steep slope about 500 metres deep. Among the dead are three women, two girls and five men. The five injured were admitted to Hetauda Hospital for treatment.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391305/vehicle-accident-10-dead-)