---
title: "കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു , അഞ്ചുപേർ അറസ്റ്റിൽ"
english_title: "Tirur Kidnapping Assault Case Girlfriend Quotation Five Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391263/kidnapping-assault-girlfriend-quotation-five-arrested"
published_at: "2026-11-12T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53e62968c4_1000820373.jpg"
keywords: ["kidnapping case", "assault case", "Malappuram", "crime"]
---

# കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു , അഞ്ചുപേർ അറസ്റ്റിൽ

> **Lead Summary:** തിരൂർ : ആൺസുഹൃത്തിനെ ഒഴിവാക്കാനായി 19കാരിയായ കാമുകി ക്വട്ടേഷൻ കൊടുത്തതനുസരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ.

## Article Content

തിരൂർ : ആൺസുഹൃത്തിനെ ഒഴിവാക്കാനായി 19കാരിയായ കാമുകി ക്വട്ടേഷൻ കൊടുത്തതനുസരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ.

പട്ടാമ്പി സ്വദേശിനിയായ കാമുകി പനങ്ങാട്ടുതൊടി സഫാന (19), സുഹൃത്തുക്കളും തിരൂർ നോർത്ത് അന്നാര സ്വദേശിനികളും സഹോദരിമാരുമായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിമാരായ യുവതികൾ എംഡിഎംഎ ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസ് നിരീക്ഷണത്തിലുള്ളവരായിരുന്നു. ഇവരോടൊപ്പം എംഡിഎംഎ ഉപയോഗിക്കാനാണ് പട്ടാമ്പിക്കാരിയായ യുവതി തിരൂരിലെത്തിയതെന്നാണ് കരുതുന്നത്.

യുവതിയെ തിരഞ്ഞാണ് കഴിഞ്ഞ ദിവസം അർധരാത്രി യുവാവ് ബൈക്കിൽ തിരൂരിലെത്തിയത്. യുവതിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ഇർഷാദും അസറുദ്ദീനും ഇയാളെ ബൈക്കിൽ കയറ്റി പെൺകുട്ടികൾ കാത്തുനിന്നിടത്ത് എത്തിച്ചു.

തുടർന്ന് കാറിൽ കയറ്റി ക്രൂരമായി മർദിച്ചു. മൊബൈൽ ഫോൺ കവർന്ന ശേഷം അവശനായ യുവാവിനെ റോഡരികിൽ തള്ളുകയായിരുന്നു.

Five people, including three young women, were arrested in the case of kidnapping and brutally assaulting a young man on a quotation allegedly given by his 19-year-old girlfriend to get rid of him. Those arrested by Tirur police are Safana (19) of Panangattuthodi from Pattambi, sisters Nadia (20) and Rabeeba (25) of Puthukulangara house from Tirur North Annara, and Irshad (28) and Azarudheen (25) from Paravanna. The sisters were under excise surveillance in connection with MDMA use.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391263/kidnapping-assault-girlfriend-quotation-five-arrested)