---
title: "സഹോദയ ബാസ്കറ്റ്ബോൾ ; സെന്റ് ഫിലോമിനാസിന് ഇരട്ടക്കിരീടം"
english_title: "Central Kerala Sahodaya Basketball Championship St Philominas Elanji Double Title"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391260/sahodaya-basketball-st-philominas-double-title-koothattukulam"
published_at: "2026-11-12T09:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53c4536079_1000820358.jpg"
keywords: ["Koothattukulam", "Sahodaya basketball", "St Philominas Elanji", "sports", "Ernakulam"]
---

# സഹോദയ ബാസ്കറ്റ്ബോൾ ; സെന്റ് ഫിലോമിനാസിന് ഇരട്ടക്കിരീടം

> **Lead Summary:** കൂത്താട്ടുകുളം: സെൻട്രൽ കേരള സഹോദയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യന്മാരായി. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ 106 സ്കൂളുകളിൽനിന്ന് യോഗ്യത നേടിയ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

## Article Content

കൂത്താട്ടുകുളം: സെൻട്രൽ കേരള സഹോദയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യന്മാരായി. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ 106 സ്കൂളുകളിൽനിന്ന് യോഗ്യത നേടിയ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

ആൺകുട്ടികളുടെ വിഭാഗത്തിൽ മുട്ടം ഷന്താൾ ജ്യോതി സ്കൂളിനെയാണ് സെന്റ് ഫിലോമിനാസ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാംതവണയാണ് സെന്റ് ഫിലോമിനാസ് ചാമ്പ്യന്മാരാകുന്നത്. ഇക്കുറി കൂത്താട്ടുകുളം മേരിഗിരിയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. സെന്റ് ഫിലോമിനാസിലെ എബിൻ സാബു ആൺകുട്ടികളുടെ വിഭാഗത്തിലും ലക്ഷ്മി പ്രശാന്ത് പെൺകുട്ടികളുടെ വിഭാഗത്തിലും ബെസ്റ്റ് പ്ലെയറായി. പ്രോമിസിങ് പ്ലെയറായി ഷന്താൾ ജ്യോതിയിലെ പി എസ് റമീസും മേരിഗിരിയിലെ ജസൽ അന്ന ജോസും തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് എം ജെ ജേക്കബ് ട്രോഫികൾ വിതരണം ചെയ്തു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷനായി. ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, ഡോ. സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, മാർട്ടിൻ ജോൺ, ആദാ ജിമ്മി, റീവ് ഏലിയാസ് എന്നിവർ സംസാരിച്ചു.

Elanji St Philominas Public School won both boys and girls titles in the Central Kerala Sahodaya Basketball Championship. Qualified teams from 106 schools in Ernakulam, Idukki and Thrissur districts participated. In the boys final, St Philominas defeated Muttom Shanthal Jyothi School. In the girls section, St Philominas won the title for the third time, defeating Koothattukulam Marygiri. Ebin Sabu of St Philominas was best player in boys section and Lakshmi Prasanth in girls section.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391260/sahodaya-basketball-st-philominas-double-title-koothattukulam)