---
title: "മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികം: പാത്രിയർക്കീസ് ബാവയ്ക്ക് വരവേൽപ്പ്"
english_title: "Mulunthuruthy Sunhados 150th Anniversary Patriarch Aphrem II Welcome Kerala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391243/mulunthuruthy-sunhados-150th-anniversary-patriarch-welcome"
published_at: "2026-11-12T07:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af51eca8390f_1000820232.jpg"
keywords: ["Moron Koodasha", "Jacobite Church", "Mulunthuruthy Sunhados"]
---

# മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികം: പാത്രിയർക്കീസ് ബാവയ്ക്ക് വരവേൽപ്പ്

> **Lead Summary:** പുത്തൻകുരിശ്: മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മൂറോൻ കൂദാശയിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലും പങ്കെടുക്കാൻ സിറിയൻ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

## Article Content

പുത്തൻകുരിശ്: മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മൂറോൻ കൂദാശയിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലും പങ്കെടുക്കാൻ സിറിയൻ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തിയ ബാവാ, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപപ്രാർത്ഥന നടത്തി. വിദേശത്തുനിന്നുള്ള 40 സഭാംഗങ്ങളും 15 മെത്രാപ്പോലീത്തമാരും ബാവായോടൊപ്പമുണ്ട്. വ്യാഴം വൈകിട്ട് ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സന്ധ്യാപ്രാർത്ഥനയോടെ മൂറോൻ കൂദാശയുടെ ചടങ്ങുകൾ ആരംഭിക്കും. കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ സഹകാർമികനാകും. വെള്ളി രാവിലെ എട്ടിന് മൂറോൻ കൂദാശയും തുടർന്ന് കുർബാനയും നടക്കും.

രണ്ടിന് ചേരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം പാത്രിയർക്കീസ് ബാവാ ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവാ അധ്യക്ഷനാകും. മൂന്നിന് മുളന്തുരുത്തി സുന്നഹദോസിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

14ന് രാവിലെ 10ന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസിന്റെ ശതോത്തര രജതജൂബിലിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ഓർമയാചരണം ബാവാ ഉദ്ഘാടനം ചെയ്യും. പകൽ 11ന് പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ എപ്പിസ്കോപ്പൽ സുന്നഹദോസും തുടർന്ന് സഭാ വർക്കിങ് കമ്മിറ്റി- മാനേജിങ് കമ്മിറ്റി യോഗങ്ങളും ചേരും. അഞ്ച് ദിവസത്തെ സന്ദർശനത്തിനുശേഷം 16ന് ബാവാ ബേയ്റൂട്ടിലേയ്ക്ക് മടങ്ങും.

Syrian Orthodox Church Supreme Head Patriarch Aphrem II arrived in Kerala to participate in the Moron Koodasha and the Jacobite Syrian Christian Association being held as part of the 150th anniversary celebrations of the Mulunthuruthy Sunhados. He was received at Kochi airport under the leadership of Catholicos Baselios Joseph Bava and Metropolitans. After reaching the Church headquarters at Puthencruz Patriarchal Centre, he offered incense prayer at the tomb of Catholicos Baselios Thomas I. Forty church members and 15 Metropolitans from abroad are accompanying him. The Moron Koodasha ceremonies will begin with evening prayer on Thursday evening under his chief celebrancy, with Catholicos Baselios Joseph Bava as co-celebrant. The Moron Koodasha and Holy Qurbana will be held at 8 am on Friday.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391243/mulunthuruthy-sunhados-150th-anniversary-patriarch-welcome)