---
title: "കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു ; രണ്ടുപേരുടെ നില ഗുരുതരം"
english_title: "Manissery Palakkad Car Accident Two Dead Two Critical"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391198/car-accident-two-dead"
published_at: "2026-11-11T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af46a1b4a6f6_1000819653.jpg"
keywords: ["car accident", "road accident", "Shoranur Ottapalam", "Kerala news"]
---

# കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു ; രണ്ടുപേരുടെ നില ഗുരുതരം

> **Lead Summary:** പാലക്കാട്: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ചൊവ്വാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം.

## Article Content

പാലക്കാട്: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ചൊവ്വാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം.

ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശ്ശേരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Two people died and two others are in critical condition after a car crashed into a tree at Manissery in Palakkad. Five people were in the car. The accident occurred around 12.30 am on Tuesday. The car travelling from Shoranur towards Ottapalam lost control at Manissery and hit a tree. Fire and Rescue Services personnel took over half an hour to rescue two people trapped inside the car. The injured were admitted to a private hospital at Vaniyamkulam.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391198/car-accident-two-dead)