---
title: "കേരഗ്രാമം പദ്ധതി പ്രാഥമിക ആലോചനയോഗം ചേർന്നു"
english_title: "Keragramam Project Meeting Edakkattuvayal Coconut Farming Development"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391184/keragramam-project-meeting-edakkattuvayal"
published_at: "2026-11-11T16:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af445ea8b106_1000819582.jpg"
keywords: ["Keragramam project", "coconut farming", "Ernakulam news", "agriculture"]
---

# കേരഗ്രാമം പദ്ധതി പ്രാഥമിക ആലോചനയോഗം ചേർന്നു

> **Lead Summary:** എടയ്ക്കാട്ടുവയൽ: സമഗ്ര തെങ്ങ് കൃഷി വികസന പദ്ധതിയായ കേരഗ്രാമം, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും കാർഷിക വികസന സമിതി അംഗങ്ങളുടെയും കർഷകരുടെയും സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ് അധ്യക്ഷയായി. 

## Article Content

എടയ്ക്കാട്ടുവയൽ: സമഗ്ര തെങ്ങ് കൃഷി വികസന പദ്ധതിയായ കേരഗ്രാമം, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും കാർഷിക വികസന സമിതി അംഗങ്ങളുടെയും കർഷകരുടെയും സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ് അധ്യക്ഷയായി. 

  കൃഷി ഓഫീസർ ഗോപിക എം ചന്ദ്രൻ പദ്ധതി വിശദീകരിച്ചു ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാലി പീറ്റർ, ഷീന ഷാജി എന്നിവർ സംസാരിച്ചു.

അംഗങ്ങളായ ജോഹർ എൻ ചാക്കോ, ബിജു തോമസ് ,സവിത സോംകുമാർ, എൽദോ ചാക്കോ ജോഷി ,മായ സജി, ജോർജ് തോമസ്, മഞ്ജരി വിനോദ് ബ്ലോക്ക് പഞ്ചായത്ത് അംഗം സുചിത്ര സുരേഷ് എന്നിവർ സംബന്ധിച്ചു. ആദ്യവർഷം 25.67 ലക്ഷം രൂപയാണ് വിവിധ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്. തെങ്ങിന് തടം തുറക്കൽ ,സംയോജിത വളപ്രയോഗം, സംയോജിത മരുന്നുപ്രയോഗം , ഇടവിള കൃഷി പ്രോത്സാഹനം, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, തെങ്ങുകയറ്റ യന്ത്രം വിതരണം,കേടായ തെങ്ങുകൾ മുറിച്ചുമാറ്റൽ ,കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കൽ ,മൂല്യ വർധിത ഉൽപ്പന്ന യൂണിറ്റ് സ്ഥാപിക്കൽ തുടങ്ങി വിവിധ ഘടകങ്ങളാണ് 50 മുതൽ 75% വരെ സബ്സിഡിയിൽ കർഷകർക്ക് നൽകുക. 15 വാർഡിലെയും കേരഗ്രാമം കേരസമിതി രൂപീകരണ യോഗങ്ങളുടെ തീയതി നിശ്ചയിച്ചു. 16 മുതൽ 24 വരെയാണ് യോഗങ്ങൾ. യോഗത്തിന് സീനിയർ കൃഷി അസിസ്റ്റൻറ് സുനിൽ കെഎം സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആദർശ് സജികുമാർ നന്ദിയും പറഞ്ഞു.

A joint meeting of people's representatives, agricultural development committee members and farmers was held at Edakkattuvayal Grama Panchayat hall regarding implementation of Keragramam, the comprehensive coconut farming development project, panchayat authorities said. Block Panchayat Vice President Benny K Paulose inaugurated the meeting. Grama Panchayat President Julia James presided, and Agriculture Officer Gopika M Chandran explained the project. Rs 25.67 lakh has been allotted for various activities in the first year, with components like basin opening, integrated fertilizer and pesticide application, intercrop promotion, irrigation improvement, coconut climbing machine distribution, removal of damaged trees, compost unit and value-added product unit to be given to farmers at 50 to 75 percent subsidy.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391184/keragramam-project-meeting-edakkattuvayal)