---
title: "പെട്ടെന്ന് പണമുണ്ടാക്കാന്‍ നാലുവയസുകാരനെ കൊന്ന് അവയവങ്ങൾ പുറത്തെടുത്ത് വിൽക്കാൻ ശ്രമം; ബന്ധു അറസ്റ്റിൽ"
english_title: "Four Year Old Murder Organ Sale Attempt Youth Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/391074/4-year-old-murder-organ-sale-arrest"
published_at: "2026-11-10T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af34928f1b7f_1000818246.jpg"
keywords: ["Jashpur child murder", "organ sale", "Raipur crime", "AI app crime"]
---

# പെട്ടെന്ന് പണമുണ്ടാക്കാന്‍ നാലുവയസുകാരനെ കൊന്ന് അവയവങ്ങൾ പുറത്തെടുത്ത് വിൽക്കാൻ ശ്രമം; ബന്ധു അറസ്റ്റിൽ

> **Lead Summary:** റായ്പുർ: എളുപ്പത്തിൽ പണമുണ്ടാക്കണമെന്ന അത്യാഗ്രഹത്തിൽ നാലുവയസുകാരനെ കൊലപ്പെടുത്തി അവയവങ്ങൾ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഛത്തീസ്ഗഢിലെ ജഷ്പുർ ജില്ലയിലാണ് സംഭവം. കുട്ടിയുടെ ബന്ധുവായ ബാസുദേവ് കോർവ എന്ന താങ്നു ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയും എഐ ആപ്പിലൂടെയും ലഭിച്ച വിവരങ്ങളാണ് കുറ്റകൃത്യത്തിന് പ്രേരണയായത്.

## Article Content

റായ്പുർ: എളുപ്പത്തിൽ പണമുണ്ടാക്കണമെന്ന അത്യാഗ്രഹത്തിൽ നാലുവയസുകാരനെ കൊലപ്പെടുത്തി അവയവങ്ങൾ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഛത്തീസ്ഗഢിലെ ജഷ്പുർ ജില്ലയിലാണ് സംഭവം. കുട്ടിയുടെ ബന്ധുവായ ബാസുദേവ് കോർവ എന്ന താങ്നു ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയും എഐ ആപ്പിലൂടെയും ലഭിച്ച വിവരങ്ങളാണ് കുറ്റകൃത്യത്തിന് പ്രേരണയായത്.

ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന ബാസുദേവിന് കുറഞ്ഞ വരുമാനത്തിൽ തൃപ്തിയുണ്ടായിരുന്നില്ല. എങ്ങനെയും കൂടുതൽ പണമുണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനായി സമൂഹമാധ്യമങ്ങളിൽ നിരന്തരം വീഡിയോകൾ കണ്ടിരുന്നു. മനുഷ്യാവയവങ്ങൾ വിറ്റാൽ 20 ലക്ഷം രൂപവരെ ലഭിക്കുമെന്ന വീഡിയോ കണ്ടതോടെയാണ് അവയവ വിൽപ്പനയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. പിന്നാലെ ഒന്നരമാസത്തോളം എഐ ആപ്പുമായി ആശയവിനിമയം നടത്തി. ഡൽഹിയിൽനിന്ന് ഒരാൾ എത്തി അവയവങ്ങൾ വാങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം.

ഇതിനായാണ് സ്വന്തം ബന്ധുവിന്റെ മകനായ ജിതേന്ദ്ര റാമിനെ (4) പ്രതി ലക്ഷ്യമിട്ടത്. നവംബർ അഞ്ചിന് കുട്ടിയെ ഭക്ഷണം വാങ്ങിനൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മദ്യം നൽകിയശേഷം അബോധാവസ്ഥയിലായ കുട്ടിയെ കത്തികൊണ്ട് കൊലപ്പെടുത്തി. മൃതദേഹത്തിൽനിന്ന് വൃക്കകളും ശ്വാസകോശവും കണ്ണുകളും പുറത്തെടുത്ത് പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ചു. കുട്ടിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ചാക്കിലാക്കി വയലിലെ കുഴിയിൽ ഉപേക്ഷിച്ചു. അവയവങ്ങൾ മറ്റൊരിടത്തും ഒളിപ്പിച്ചു.

കുട്ടിയെ കാണാതായതോടെ പിതാവ് രാംജീത് റാമും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു. നവംബർ ഏഴിന് വയലിലെ കുഴിയിൽനിന്ന് മൃതദേഹം കണ്ടെത്തി. കുട്ടിയെ അവസാനമായി ബാസുദേവിനൊപ്പം കണ്ടെന്ന ദൃക്സാക്ഷിയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിയെ ചോദ്യംചെയ്തതോടെ ഒളിപ്പിച്ച അവയവങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മറ്റ് വസ്തുക്കളും കണ്ടെത്തി. ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

A youth was arrested for allegedly murdering a four-year-old boy and attempting to sell his organs in Jashpur district, Chhattisgarh, police said. The accused, Basudev Korwa alias Thangnu (27), is a relative of the child. Police said he was influenced by social media videos and an AI app, believing he could earn up to Rs 20 lakh by selling human organs. He allegedly took Jithendra Ram (4) on November 5 on the pretext of buying food, gave him alcohol, and killed him with a knife. Police said organs were removed and hidden, and the body was found in a pit in a field on November 7.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/391074/4-year-old-murder-organ-sale-arrest)