---
title: "കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണം ; പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ കോൺഗ്രസ് ധർണ"
english_title: "Pambakuda Congress Dharna Piravom Water Authority Office Drinking Water"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390982/pambakuda-congress-dharna-piravom-water-authority"
published_at: "2026-11-10T12:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2bcc2a4228_1000818158.jpg"
keywords: ["Pambakuda news", "Congress protest", "Water Authority", "drinking water issue", "Ernakulam news"]
---

# കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണം ; പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ കോൺഗ്രസ് ധർണ

> **Lead Summary:** പാമ്പാക്കുട: കോൺഗ്രസ് പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ നടത്തി. പാമ്പാക്കുട പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും കഴിഞ്ഞ അഞ്ചു വർഷക്കാലമായി നടന്നുവരുന്ന മെയിന്റനൻസ് അഴിമതി പരിശോധിക്കുക, പൊതുജനങ്ങളോട് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ നീതിപുലർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി സ്‌റിയ അധ്യക്ഷനായി. യുഡിഎഫ് പാമ്പാക്കുട മണ്ഡലം ചെയർമാൻ തോമസ് തടത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

പാമ്പാക്കുട: കോൺഗ്രസ് പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ നടത്തി. പാമ്പാക്കുട പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും കഴിഞ്ഞ അഞ്ചു വർഷക്കാലമായി നടന്നുവരുന്ന മെയിന്റനൻസ് അഴിമതി പരിശോധിക്കുക, പൊതുജനങ്ങളോട് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ നീതിപുലർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി സ്‌റിയ അധ്യക്ഷനായി. യുഡിഎഫ് പാമ്പാക്കുട മണ്ഡലം ചെയർമാൻ തോമസ് തടത്തിൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബാബു, വൈസ് പ്രസിഡന്റ് ആശിഷ് എം ജോൺ, മണ്ഡലം വൈസ് പ്രസിഡന്റ് കുര്യാച്ചൻ പുല്ലാട്ടുമഠം, INTUC പാമ്പാക്കുട മണ്ഡലം പ്രസിഡന്റ് സാജു പാറേക്കൂടി, സജി ഓണക്കൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസു പൗലോസ്, സി.കെ പൗലോസ്, ബിജു ഇരട്ടക്കുളങ്ങ തുടങ്ങിയവർ പ്രസംഗിച്ചു.

Congress Pambakuda Mandal Committee staged a dharna at Piravom Water Authority office, Congress said. Demands included fixing irregularities in drinking water supply in Pambakuda panchayat, probing alleged maintenance corruption over the past five years, and ensuring fair behaviour of officials towards the public. Mandal president Benny Srey presided, and UDF Pambakuda Mandal chairman Thomas Thadathil inaugurated the protest.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390982/pambakuda-congress-dharna-piravom-water-authority)