---
title: "പ്രണയം നടിച്ച് പീഡിപ്പിച്ചു ;പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി , യുവാവ് അറസ്റ്റിൽ"
english_title: "Varkala POCSO Case Youth Arrested Minor Girl"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390837/pocso-case-youth-arrested-minor"
published_at: "2026-11-09T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeedef7743df_kozhikode-valayam-pocso-cases-political-pressure.jpg"
keywords: ["Varkala news", "POCSO case Kerala", "Ayiroor police", "minor assault", "Kerala crime"]
---

# പ്രണയം നടിച്ച് പീഡിപ്പിച്ചു ;പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി , യുവാവ് അറസ്റ്റിൽ

> **Lead Summary:** വർക്കല: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ

## Article Content

വർക്കല: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വർക്കല ഇലകമൺ കൊടാകുളം സ്വദേശി സുജിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചതായാണ് പൊലീസിന് നൽകിയ മൊഴി.

ഇതിനിടെ പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും ശാരീരിക അസ്വസ്ഥതകളും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വിവരം ആശുപത്രി അധികൃതർ അയിരൂർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയിൽനിന്ന് മൊഴിയെടുക്കുകയും അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

തുടർന്ന് സുജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി അയിരൂർ പൊലീസ് അറിയിച്ചു.

 A youth was arrested for allegedly sexually abusing a 15-year-old Class 10 student after feigning love and promising marriage, police said. Sujin, a native of Kodakulam, Elakamon, Varkala, was arrested by Ayiroor police under the POCSO Act and remanded by the court.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390837/pocso-case-youth-arrested-minor)