---
title: "നിയമപോരാട്ടങ്ങൾക്കപ്പുറം മാനുഷികമായ തൊഴിൽസംസ്കാരം; കാക്കനാട്ട് വേറിട്ട മാതൃകയുമായി അഡ്വ. ശ്രീകുമാർ"
english_title: "Adv Sreekumar Kakkanad Human Work Culture Follow Up Advocates"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390831/adv-sreekumar-kakkanad-human-work-culture-follow-up-advocates"
published_at: "2026-11-09T09:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af148984ab0b_1000816076.jpg"
keywords: ["Adv Sreekumar", "Follow Up Advocates Kakkanad", "Kakkanad lawyers", "work culture Kerala", "Ernakulam legal firm"]
---

# നിയമപോരാട്ടങ്ങൾക്കപ്പുറം മാനുഷികമായ തൊഴിൽസംസ്കാരം; കാക്കനാട്ട് വേറിട്ട മാതൃകയുമായി അഡ്വ. ശ്രീകുമാർ

> **Lead Summary:** കാക്കനാട്: തൊഴിൽ സമ്മർദ്ദങ്ങളും കടുത്ത ലക്ഷ്യങ്ങളും ജീവനക്കാരുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന കാലത്ത്, നിയമമേഖലയിൽ വ്യത്യസ്തമായ തൊഴിൽസംസ്കാരം മുന്നോട്ടുവെച്ച് ശ്രദ്ധ നേടുകയാണ് അഡ്വ. ശ്രീകുമാറും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫോളോ അപ്പ് അഡ്വക്കേറ്റ്സ്, സോളിസിറ്റേഴ്സ് ആൻഡ് കൺവെയൻസേഴ്സ് എന്ന നിയമസ്ഥാപനവും.

## Article Content

കാക്കനാട്: തൊഴിൽ സമ്മർദ്ദങ്ങളും കടുത്ത ലക്ഷ്യങ്ങളും ജീവനക്കാരുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന കാലത്ത്, നിയമമേഖലയിൽ വ്യത്യസ്തമായ തൊഴിൽസംസ്കാരം മുന്നോട്ടുവെച്ച് ശ്രദ്ധ നേടുകയാണ് അഡ്വ. ശ്രീകുമാറും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫോളോ അപ്പ് അഡ്വക്കേറ്റ്സ്, സോളിസിറ്റേഴ്സ് ആൻഡ് കൺവെയൻസേഴ്സ് എന്ന നിയമസ്ഥാപനവും.

കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനം ജീവനക്കാരുടെ മാനസിക സന്തോഷത്തിനും തൊഴിൽസ്വാതന്ത്ര്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. ജോലി എന്നത് മാനസിക സമ്മർദ്ദത്തിന്റെ കാരണമാകരുതെന്ന കാഴ്ചപ്പാടിലാണ് രണ്ടര വർഷം മുമ്പ് സ്ഥാപനം ആരംഭിച്ചത്.

**

ജീവനക്കാരുടെ സന്തോഷത്തിന് മുൻഗണന**

സ്ഥാപനത്തിൽ പിന്തുടരുന്നത് വർക്ക് ബേസ്ഡ് സാലറി മാതൃകയാണ്. അതോടൊപ്പം ഓഫീസ് സമയം കഴിഞ്ഞാൽ തൊഴിൽപരമായ ആശയവിനിമയങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. ജോലി കഴിഞ്ഞാൽ ജീവനക്കാർക്ക് കുടുംബത്തിനും വ്യക്തിജീവിതത്തിനും ആവശ്യമായ സമയം ലഭിക്കണമെന്നാണ് അഡ്വ. ശ്രീകുമാറിന്റെ നിലപാട്. സന്തോഷകരമായ തൊഴിൽാന്തരീക്ഷം മികച്ച പ്രവർത്തനക്ഷമതയ്ക്കും കൃത്യതയ്ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

**

അഭിഭാഷകർക്ക് പുതിയ അവസരങ്ങൾ**

അവസരങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന യുവ അഭിഭാഷകരെയും ലീഗൽ ക്ലർക്കുമാരെയും ഉൾക്കൊള്ളുന്ന റിമോട്ട് നെറ്റ്‌വർക്കിംഗ് സംവിധാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. വർക്ക് ഫ്രം ഹോം രീതിയിൽ കേസ് ഡ്രാഫ്റ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ കൈമാറുകയും ജൂനിയർ അഭിഭാഷകർക്ക് പ്രായോഗിക പരിചയവും തൊഴിൽ അവസരങ്ങളും ഒരുക്കുകയുമാണ് ലക്ഷ്യം.

**

റിയൽ എസ്റ്റേറ്റ് നിയമമേഖലയിൽ സജീവ സാന്നിധ്യം**

റിയൽ എസ്റ്റേറ്റ്, ഭൂമി സംബന്ധമായ തർക്കങ്ങൾ എന്നിവയിലാണ് സ്ഥാപനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരുവനന്തപുരം റിയൽ എസ്റ്റേറ്റ് ട്രിബ്യൂണലിലും കേരള ഹൈക്കോടതിയിലും ഇത്തരം കേസുകളിൽ ഹാജരാകുന്നുണ്ട്. കൂടാതെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ കൊച്ചി, ചെന്നൈ ബെഞ്ചുകളിലും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ക്രിമിനൽ, കുടുംബ നിയമ വിഷയങ്ങളിലും നിയമസഹായം നൽകിവരുന്നു.

**

സാമൂഹിക പ്രതിബദ്ധത പാരമ്പര്യമായി**

പ്രശസ്ത കാർട്ടൂണിസ്റ്റും 1996-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുകുമാറിന്റെ പേരക്കുട്ടിയാണ് അഡ്വ. ശ്രീകുമാർ. യുവ കാർട്ടൂണിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുത്തച്ഛൻ നടത്തിയ പ്രവർത്തനങ്ങൾ തന്റെ സാമൂഹിക കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ സ്വന്തം കഴിവുകൾ വിനിയോഗിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീകുമാർ 'പ്ലസ് ടു', 'ഒരു നുണക്കഥ' തുടങ്ങിയ സിനിമകളിലും 'ചക്രവാകം' എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. 'പ്രേമം', 'അനുരാഗ കരിക്കിൻ വെള്ളം' തുടങ്ങിയ സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

അമ്മ സുമംഗല 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മികച്ച വനിതാ ഡബ്ബിങ് ആർട്ടിസ്റ്റാണ്. അച്ഛൻ സുനിൽ കെ.ജി. തൊഴിൽ റിക്രൂട്ട്മെന്റ് മേഖലയിലും സഹോദരൻ സനൂപ് കൃഷ്ണൻ ഐടി മേഖലയിലും പ്രവർത്തിക്കുന്നു. ഭാര്യ ചിപ്പി സുരേഷ് സോഷ്യൽ മീഡിയ രംഗത്തും അമൃത ആശുപത്രിയിലും പ്രവർത്തിക്കുന്നു.

നിയമരംഗത്തെ പ്രൊഫഷണൽ മികവിനൊപ്പം ജീവനക്കാരുടെ സന്തോഷം, യുവ അഭിഭാഷകർക്ക് അവസരം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന അഡ്വ. ശ്രീകുമാറിന്റെ പ്രവർത്തനങ്ങൾ വേറിട്ടൊരു തൊഴിൽ മാതൃകയായി ശ്രദ്ധേയമാകുകയാണ്.

Adv. Sreekumar and his Kakkanad-based firm Follow Up Advocates, Solicitors and Conveyancers are gaining attention for a humane work culture in the legal field. The firm follows a work-based salary model, avoids work communication after office hours, and offers remote networking opportunities to junior advocates and legal clerks. It mainly focuses on real estate and land disputes, appearing before the RERA Tribunal Thiruvananthapuram, Kerala High Court, and NCLT Kochi and Chennai benches, besides criminal and family matters.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390831/adv-sreekumar-kakkanad-human-work-culture-follow-up-advocates)