---
title: "ട്യൂഷൻ സെന്ററിലെ കുട്ടിയെ മർദിച്ച് പ്രിൻസിപ്പലിന്റെ ഭർത്താവ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്"
english_title: "Tuition Centre Class 8 Girl Assault Complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390533/tuition-centre-class-8-girl-assault-complaint"
published_at: "2026-11-06T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aede50cafe2b_1000814586.jpg"
keywords: ["tuition centre assault", "child assault", "Kerala news"]
---

# ട്യൂഷൻ സെന്ററിലെ കുട്ടിയെ മർദിച്ച് പ്രിൻസിപ്പലിന്റെ ഭർത്താവ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

> **Lead Summary:** തഴവ: കൊല്ലം തഴവയിലെ സ്പയർ ട്യൂഷൻ സെന്ററിൽ പ്രിൻസിപ്പലിന്റെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചതായി പരാതിയിൽ എട്ടാം ക്ലാസുകാരിക്ക് ഗുരുതര പരിക്കേറ്റതായി പരാതി. തഴവ എവിഎച്ച്എസ് സ്കൂൾ വിദ്യാർത്ഥിനിക്കാണ് സമീപത്തെ ട്യൂഷൻ സെന്ററിൽ വെച്ച് മർദനമേറ്റതെന്നാണ് പരാതിയിൽ പറയുന്നത്. തഴവ സ്വദേശിനിയായ പ്രിൻസിപ്പലിന്റെ ഭർത്താവ് ബിജു കുട്ടിയെ മർദിച്ചുവെന്നാണ് പരാതി. ഇയാൾ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നും പരാതിയിൽ പറയുന്നു.

## Article Content

തഴവ: കൊല്ലം തഴവയിലെ സ്പയർ ട്യൂഷൻ സെന്ററിൽ പ്രിൻസിപ്പലിന്റെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചതായി പരാതിയിൽ എട്ടാം ക്ലാസുകാരിക്ക് ഗുരുതര പരിക്കേറ്റതായി പരാതി. തഴവ എവിഎച്ച്എസ് സ്കൂൾ വിദ്യാർത്ഥിനിക്കാണ് സമീപത്തെ ട്യൂഷൻ സെന്ററിൽ വെച്ച് മർദനമേറ്റതെന്നാണ് പരാതിയിൽ പറയുന്നത്. തഴവ സ്വദേശിനിയായ പ്രിൻസിപ്പലിന്റെ ഭർത്താവ് ബിജു കുട്ടിയെ മർദിച്ചുവെന്നാണ് പരാതി. ഇയാൾ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നും പരാതിയിൽ പറയുന്നു.

സർക്കാർ ജീവനക്കാർ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തരുത് എന്ന് സർക്കുലർ ഉണ്ടായിരിക്കെ ഭാര്യയുടെ പേരിൽ ഈ സ്ഥാപനം നടത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ ആരോപണങ്ങളിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്. മുൻപും സൈക്കിൾമുക്ക് സ്വദേശിയായ ഒരു വിദ്യാർത്ഥി ട്യൂഷൻ സെന്ററിലെ ക്രൂരമർദനത്തെത്തുടർന്ന് ജീവനൊടുക്കിയിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. അന്ന് വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ രക്ഷപ്പെട്ടുവെന്നാണ് ഒരു വിഭാഗം നാട്ടുകാരുടെ ആരോപണം.

കോൺഗ്രസ് എംഎൽഎ സി ആർ മഹേഷിന്റെ ഉറ്റസുഹൃത്താണ് ഇയാളെന്നും മുമ്പ് സ്കൂൾ അധ്യാപികയെ അധിക്ഷേപിച്ച കേസിലടക്കം പ്രതിയാണെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയതിന് വിജിലൻസ് കേസും നേരിട്ടിട്ടുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു. ഈ ആരോപണങ്ങളുടെ നിജസ്ഥിതി പൊലീസ് പരിശോധിച്ചുവരികയാണ്.

കുട്ടിയെ മർദിച്ച സംഭവത്തിൽ ചൈൽഡ് ഹെൽപ്ലൈൻ അടക്കമുള്ളവർ കരുനാഗപ്പള്ളി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

A Class 8 student allegedly suffered serious injuries after being brutally assaulted at a tuition centre in Thazhava, Kollam, according to a complaint. The student of Thazhava AVHSS allegedly faced assault at the nearby Spire Tuition Centre. The complaint names Biju, husband of the principal and a Revenue Department employee, as the accused. Child Helpline and others have sought a report from Karunagappally police.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390533/tuition-centre-class-8-girl-assault-complaint)