---
title: "റീൽസിനായി 18കാരനെ പെട്രോൾ കുടിപ്പിച്ച് തീകൊളുത്തിയെന്ന് പരാതി, മൂന്നുപേർ അറസ്റ്റിൽ"
english_title: "Kolkata Reels 18 Year Old Set On Fire Three Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390527/olkata-reels-18-year-old-set-on-fire-three-arrested"
published_at: "2026-11-06T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeddcf735e93_1000814520.jpg"
keywords: ["crime", "reels assault", "petrol attack", "youth attacked"]
---

# റീൽസിനായി 18കാരനെ പെട്രോൾ കുടിപ്പിച്ച് തീകൊളുത്തിയെന്ന് പരാതി, മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** കൊൽക്കത്ത: റീൽസ് എടുക്കുന്നതിനായി 18കാരനെക്കൊണ്ട് പെട്രോൾ കുടിപ്പിക്കുകയും തീ കൊളുത്തുകയും ചെയ്തതായി പരാതി. കൊൽക്കത്തയിലെ ഗാർഫയിൽ ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പ്രധാന പ്രതി അർഘ്യ സാഹ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 2 പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

## Article Content

കൊൽക്കത്ത: റീൽസ് എടുക്കുന്നതിനായി 18കാരനെക്കൊണ്ട് പെട്രോൾ കുടിപ്പിക്കുകയും തീ കൊളുത്തുകയും ചെയ്തതായി പരാതി. കൊൽക്കത്തയിലെ ഗാർഫയിൽ ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പ്രധാന പ്രതി അർഘ്യ സാഹ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 2 പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ഹൽതു ഏരിയയിലെ ലെനിൻ നഗർ കുളത്തിന് സമീപത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കളി തമാശ എന്ന വ്യാജേന യുവാവിനെ ബെഞ്ചിലിരുത്തി, ഹെൽമെറ്റ് ധരിപ്പിച്ച് കണ്ണുകൾ മൂടിക്കെട്ടിയ ശേഷം സംഘം മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഹെൽമെറ്റ് അഴിച്ചുമാറ്റിയപ്പോൾ പെട്രോൾ ബലമായി കുടിപ്പിക്കാൻ ശ്രമിച്ചു. യുവാവ് എതിർത്തതോടെ സ്കൂട്ടറിൽ നിന്ന് എടുത്ത പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്നാണ് പരാതി.

തീ പടർന്ന ഉടൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റി പ്രാണരക്ഷാർഥം ഓടിയ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ യുവാവിന്റെ ആരോഗ്യാവസ്ഥ നിലവിൽ തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സോഷ്യൽ മീഡിയ റീലുകൾക്കായി ഫോണിൽ പകർത്തിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. റീൽസ് നിർമാണത്തിന് പുറമെ 500 രൂപയുടെ കടംവീട്ടലുമായി ബന്ധപ്പെട്ട മുൻവൈരാഗ്യവും ആക്രമണത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

An 18-year-old was allegedly forced to drink petrol and set on fire for making social media reels in Kolkata, police said. The incident occurred at Garfa on October 27. Three people, including main accused Arghya Saha, were arrested and two minors were taken into custody. The youth, returning from work, was allegedly taken to Lenin Nagar pond area, blindfolded, beaten, and set on fire.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390527/olkata-reels-18-year-old-set-on-fire-three-arrested)