---
title: "മണ്ണടി വൈരാഗ്യം വധശ്രമത്തിൽ കലാശിച്ചു ; രണ്ടുപേർ പിടിയിൽ"
english_title: "Dispute Attempted Murder Two Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390505/kothamangalam-nellikkkuzhy-attempted-murder-two-arrested"
published_at: "2026-11-06T15:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedabdfbae8b_1000812955.jpg"
keywords: ["Nellikkkuzhy", "attempted murder", "Ernakulam crime", "Kerala police"]
---

# മണ്ണടി വൈരാഗ്യം വധശ്രമത്തിൽ കലാശിച്ചു ; രണ്ടുപേർ പിടിയിൽ

> **Lead Summary:** കോതമംഗലം:നെല്ലിക്കുഴി ചിറപ്പടിയിൽ മണ്ണടിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചിറപ്പടിയിൽ വ്യാഴം പകൽ 11 നാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. പാനിപ്ര അപ്പാടത്ത് അൽത്താഫിനെ കമ്പിവടികൊണ്ട് ആക്രമിച്ച കേസിൽ നെല്ലിക്കുഴി പൂമറ്റം കവല കുപ്പക്കാട്ട് വീട്ടിൽ മുഹമ്മദ് സാഫി , നെല്ലിക്കുഴി ചിറപ്പടി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ മജീദ് എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്.

## Article Content

കോതമംഗലം:നെല്ലിക്കുഴി ചിറപ്പടിയിൽ മണ്ണടിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചിറപ്പടിയിൽ വ്യാഴം പകൽ 11 നാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. പാനിപ്ര അപ്പാടത്ത് അൽത്താഫിനെ കമ്പിവടികൊണ്ട് ആക്രമിച്ച കേസിൽ നെല്ലിക്കുഴി പൂമറ്റം കവല കുപ്പക്കാട്ട് വീട്ടിൽ മുഹമ്മദ് സാഫി , നെല്ലിക്കുഴി ചിറപ്പടി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ മജീദ് എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്.

എസ്എച്ച്ഒ കെ എച്ച് ഹാഷിമിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മണ്ണടിയുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ അൽത്താഫ് കേസ് കൊടുത്തതിനുള്ള വൈരാഗ്യമാണ് വധശ്രമത്തിന് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

പ്രതി അബ്ദുൽ മജീദ് നിരന്തരം നെല്ലിക്കുഴിയിൽ ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നയാളെന്നും ഇയാൾക്ക് നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും സിപിഐ എം നെല്ലിക്കുഴി നോർത്ത് ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഈ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ ഗുണ്ടാവിളയാട്ടത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. മണ്ണടി സംബന്ധിച്ച തർക്കത്തിന്റെ പശ്ചാത്തലവും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Two people were arrested in connection with an alleged attempted murder following a dispute over sand mining at Chirappadi, Nellikkkuzhy, Kothamangalam, police said. The incident occurred at 11 am on Thursday. Those arrested are Muhammed Safi (35) and Abdul Majeed (31). They allegedly attacked Altaf (36) of Panipra Appadath with an iron rod. Police said enmity over Altaf filing a case against them in connection with sand mining allegedly led to the attack.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390505/kothamangalam-nellikkkuzhy-attempted-murder-two-arrested)