---
title: "റെയിൽവേ സ്റ്റേഷനിൽ 19 ലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു"
english_title: "Aluva Railway Station 19 Lakh Cannabis Seized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390493/railway-station-19-lakh-cannabis-seized"
published_at: "2026-11-06T15:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeda02c16e93_1000813861.jpg"
keywords: ["Aluva news", "Ernakulam news", "cannabis seized", "RPF", "Kerala excise"]
---

# റെയിൽവേ സ്റ്റേഷനിൽ 19 ലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു

> **Lead Summary:** ആലുവ: ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 ലക്ഷം രൂപയുടെ 37.7 കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പിടിച്ചെടുത്തു. വ്യാഴാഴ്ച ആലുവയിലെത്തിയ ദിബ്രുഗഢ് - കന്യാകുമാരി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആളില്ലാത്തനിലയിൽ ജനറൽ കോച്ചിൽ സൂക്ഷിച്ചിരുന്ന നാല് ചാക്കുകളിൽ ശർക്കര പൊതിഞ്ഞനിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് ആർപിഎഫ് പറയുന്നു.

## Article Content

ആലുവ: ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 ലക്ഷം രൂപയുടെ 37.7 കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പിടിച്ചെടുത്തു. വ്യാഴാഴ്ച ആലുവയിലെത്തിയ ദിബ്രുഗഢ് - കന്യാകുമാരി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആളില്ലാത്തനിലയിൽ ജനറൽ കോച്ചിൽ സൂക്ഷിച്ചിരുന്ന നാല് ചാക്കുകളിൽ ശർക്കര പൊതിഞ്ഞനിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് ആർപിഎഫ് പറയുന്നു.

തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എ ജെ ജിബിൻ, എഎസ്ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ പരിശോധന നടത്തിയതെന്നാണ് വിവരം. ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ കിടന്ന ചാക്കുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ശർക്കരയുടെ മണത്തിൽ കഞ്ചാവിന്റെ മണം മറയ്ക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചാക്കുകൾ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും യാത്രക്കാരുടെ വിവരങ്ങളും പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പിടിച്ചെടുത്ത കഞ്ചാവ് ആലുവ എക്സൈസ് വിഭാഗത്തിന് കൈമാറിയതായി ആർപിഎഫ് അറിയിച്ചു. സംഭവത്തിൽ എക്സൈസ് കൂടുതൽ അന്വേഷണം നടത്തും. ട്രെയിൻ മാർഗമുള്ള ലഹരി കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

The Railway Protection Force seized 37.7 kg of cannabis worth Rs 19 lakh at Aluva railway station, officials said. The seizure was made during a check on the Dibrugarh-Kanyakumari Express that arrived at Aluva on Thursday. The cannabis was found in four sacks kept unattended in the general coach, wrapped in jaggery. The accused have not been identified. The team from Thiruvananthapuram RPF Crime Intelligence Branch conducted the inspection.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390493/railway-station-19-lakh-cannabis-seized)