---
title: "പശുവിനെ വിൽക്കുന്നതിനെച്ചൊല്ലി തർക്കം ;ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തി ഭർത്താവ് അറസ്റ്റിൽ"
english_title: "Jaipur Husband Arrested Wife Run Over Case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390379/husband-arrested-wife-run-over-case"
published_at: "2026-11-05T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec85871b579_1000813399.png"
keywords: ["crime", "husband arrested", "murder case", "domestic dispute"]
---

# പശുവിനെ വിൽക്കുന്നതിനെച്ചൊല്ലി തർക്കം ;ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തി ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** ജയ്പുർ: ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ചുന്നിലാൽ കുമാവത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ സീക്കർ ജില്ലയിലെ കോളിഡ ഗ്രാമത്തിലാണ് സംഭവം. ചുങ്കി ദേവി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവമെന്നാണ് പൊലീസ് പറയുന്നത്.

## Article Content

ജയ്പുർ: ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ചുന്നിലാൽ കുമാവത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ സീക്കർ ജില്ലയിലെ കോളിഡ ഗ്രാമത്തിലാണ് സംഭവം. ചുങ്കി ദേവി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവമെന്നാണ് പൊലീസ് പറയുന്നത്.

കടം തീർക്കാൻ പശുവിനെ വിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏകദേശം 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ചുന്നിലാൽ കടം വീട്ടുന്നതിനായി പശുവിനെ വിൽക്കാൻ തീരുമാനിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഭാര്യ ഇതിനെ എതിർത്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

പ്രകോപിതനായ ചുന്നിലാൽ പിക്കപ്പ് വാഹനം ഭാര്യയുടെ ദേഹത്തുകൂടി ഓടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ചുങ്കി ദേവി മരിച്ചു. പണത്തെച്ചൊല്ലി ഇയാൾ കുടുംബാംഗങ്ങളുമായി പതിവായി വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴികൾ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 A 56-year-old man was arrested in Jaipur in connection with the alleged murder of his wife by running her over with a vehicle, police said. The accused, Chunnilal Kumawat, was taken into custody. The incident occurred on Wednesday evening at Kolid village in Sikar district, Rajasthan. The deceased is Chunki Devi, 52. Police said a dispute over selling a cow to repay a debt of about Rs 15 lakh allegedly led to the incident.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390379/husband-arrested-wife-run-over-case)