---
title: "ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേർക്ക് ദാരുണാന്ത്യം"
english_title: "Thrissur Poonkunnam Ambulance Bike Accident Two Dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390319/ambulance-bike-accident-two-dead"
published_at: "2026-11-05T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2d80cb30c_1000813174.png"
keywords: ["Poonkunnam accident", "ambulance accident", "Kerala road accident", "bike accident"]
---

# ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേർക്ക് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: തൃശൂർ പൂങ്കുന്നത്ത് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ കിരൺ, ശുഭദാസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. വെങ്കിടങ്ങ് സ്വദേശി കണ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്.

## Article Content

തൃശൂർ: തൃശൂർ പൂങ്കുന്നത്ത് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ കിരൺ, ശുഭദാസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. വെങ്കിടങ്ങ് സ്വദേശി കണ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്.

തൃശൂർ പൂങ്കുന്നത്തെ നെസ്റ്റോ മാളിൽ നിന്ന് ജോലി കഴിഞ്ഞ് ജീവനക്കാർ അർധരാത്രി മൂന്നുപേരും കൂടി ഒരു ബൈക്കിൽ റോഡിലേയ്ക്ക് കയറുന്നതിനിടെ രോഗിയുമായി തൃശൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ മൂവരും തെറിച്ചുവീണു. ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതേ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.

ബൈക്ക് യാത്രികരായ രണ്ടുപേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. പരിക്കേറ്റ കണ്ണനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Two people died in an accident after an ambulance collided with a bike at Poonkunnam in Thrissur, police said. The deceased are Odisha natives Kiran and Shubhadas. A third person, Kannan from Vengidang, was seriously injured and admitted to Amal Hospital, Thrissur, where his condition has shown slight improvement. The accident occurred around midnight yesterday. The three employees were leaving Nesto Mall after work on one bike when the ambulance, carrying a patient towards Thrissur, hit them.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390319/ambulance-bike-accident-two-dead)