---
title: "പിറവത്ത് സ്മാർട്ട് അങ്കണവാടി ഇന്ന് ഉദ്ഘാടനം, സ്ഥലം സൗജന്യമായി നൽകിയത് കെഎസ്ആർടിസി ഡ്രൈവർ"
english_title: "Piravom Smart Anganwadi Inauguration Today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390287/smart-anganwadi-inauguration-today"
published_at: "2026-11-05T10:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec078509343_1000812940.jpg"
keywords: ["Smart Anganwadi", "Maneed panchayat", "Kerala news", "KSRTC driver"]
---

# പിറവത്ത് സ്മാർട്ട് അങ്കണവാടി ഇന്ന് ഉദ്ഘാടനം, സ്ഥലം സൗജന്യമായി നൽകിയത് കെഎസ്ആർടിസി ഡ്രൈവർ

> **Lead Summary:** പിറവം: മണീട് പഞ്ചായത്ത് ആറാം വാർഡിലെ സ്മാർട്ട് അങ്കണവാടി ഇന്ന് ഉദ്ഘാടനം ചെയ്യും. കെഎസ്ആർടിസി ബസ് ഡ്രൈവറായ മണീട് കാപ്പുംകുഴിയിൽ കെ.എസ്. പ്രസാദ് സൗജന്യമായി നൽകിയ സ്ഥലത്താണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. വീടു നിർമിക്കണമെന്ന ലക്ഷ്യത്തോടെ വാങ്ങിയ 10 സെന്റ് സ്ഥലത്തിൽ നിന്നാണ് 3.5 സെന്റ് അങ്കണവാടിക്കു വേണ്ടി പ്രസാദ് നൽകിയത്. ശേഷിക്കുന്ന സ്ഥലത്ത് വീടു നിർമിക്കണമെന്ന പ്രസാദിന്റെ ആഗ്രഹം ഇനിയും പൂർത്തിയായിട്ടില്ല.

## Article Content

പിറവം: മണീട് പഞ്ചായത്ത് ആറാം വാർഡിലെ സ്മാർട്ട് അങ്കണവാടി ഇന്ന് ഉദ്ഘാടനം ചെയ്യും. കെഎസ്ആർടിസി ബസ് ഡ്രൈവറായ മണീട് കാപ്പുംകുഴിയിൽ കെ.എസ്. പ്രസാദ് സൗജന്യമായി നൽകിയ സ്ഥലത്താണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. വീടു നിർമിക്കണമെന്ന ലക്ഷ്യത്തോടെ വാങ്ങിയ 10 സെന്റ് സ്ഥലത്തിൽ നിന്നാണ് 3.5 സെന്റ് അങ്കണവാടിക്കു വേണ്ടി പ്രസാദ് നൽകിയത്. ശേഷിക്കുന്ന സ്ഥലത്ത് വീടു നിർമിക്കണമെന്ന പ്രസാദിന്റെ ആഗ്രഹം ഇനിയും പൂർത്തിയായിട്ടില്ല.

കെഎസ്ആർടിസി പിറവം ഡിപ്പോയിലെ ഡ്രൈവറാണ് പ്രസാദ്. ജോലി ലഭിക്കുന്നതിനു മുൻപ് പല ജോലികളും ചെയ്ത് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് മണീട് ടൗണിനു സമീപമുള്ള 10 സെന്റ് വാങ്ങിയത്. വാടക കെട്ടിടത്തിലെ അങ്കണവാടിയിൽ പഠിക്കുന്ന വിദ്യാർഥികളുടെ ദുരിതം അടുത്തറിഞ്ഞാണ് സ്ഥലം നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2022 ലാണ് പഞ്ചായത്തിനു സ്ഥലം വിട്ടുനൽകിയത്.

ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്നു 2 നു മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനാകും. എ.സി, കംപ്യൂട്ടർ, എൽഇഡി ബിഗ് ടിവി തുടങ്ങിയ സംവിധാനങ്ങളോടെ 26 ലക്ഷം രൂപയോളം മുതൽമുടക്കിലാണ് 1150 ചതുരശ്രയടി വിസ്തൃതിയുള്ള അങ്കണവാടി നിർമിച്ചത്.

The smart Anganwadi in Ward 6 of Maneed panchayat, Piravom, will be inaugurated today. The building stands on land donated free of cost by KSRTC bus driver K.S. Prasad of Kappumkuzhi, Maneed. He gave 3.5 cents from the 10 cents he had bought to build a house. Prasad, a driver at Piravom depot, bought the land near Maneed town with savings from various jobs before joining KSRTC. He donated it in 2022 after seeing the plight of children studying in a rented building. Minister Bindu Krishna will inaugurate at 2 pm, Minister Anoop Jacob will preside.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390287/smart-anganwadi-inauguration-today)