---
title: "എറണാകുളത്ത് സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു ; ഡ്രൈവർ അറസ്റ്റിൽ"
english_title: "Kochi Private Bus Hits Woman Pedestrian Dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390247/private-bus-hits-woman-pedestrian-dies"
published_at: "2026-11-04T22:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb6ad703c27_1000812485.png"
keywords: ["Infopark accident", "private bus accident", "Kerala news", "road accident"]
---

# എറണാകുളത്ത് സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു ; ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇൻഫോപാർക്കിലെ ഇ വൈ കമ്പനി ജീവനക്കാരിയായ തൃശൂർ തോളൂർ കായമ്പിള്ളി സ്വദേശി അക്ഷര ആണ് ബസ് ഇടിച്ചു മരിച്ചത്. ഇൻഫോപാർക്കിനടുത്ത് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാവിലെ 8.20 നായിരുന്നു അപകടമെന്ന് പൊലീസ് പറയുന്നു.

## Article Content

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇൻഫോപാർക്കിലെ ഇ വൈ കമ്പനി ജീവനക്കാരിയായ തൃശൂർ തോളൂർ കായമ്പിള്ളി സ്വദേശി അക്ഷര ആണ് ബസ് ഇടിച്ചു മരിച്ചത്. ഇൻഫോപാർക്കിനടുത്ത് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാവിലെ 8.20 നായിരുന്നു അപകടമെന്ന് പൊലീസ് പറയുന്നു.

> സമീപത്തെ ജിംനേഷ്യത്തിൽ വ്യായാമം കഴിഞ്ഞ് റോഡിന്റെ വലതുവശത്തുകൂടി നടന്നു വരുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇൻഫോപാർക്കിൽ നിന്നും എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന "മലയിൽ" എന്ന സ്വകാര്യ ബസ് അക്ഷരയുടെ ദേഹത്തേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. ബസിനടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ യാത്രക്കാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ ബസ് ഡ്രൈവറായ കാക്കനാട് സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തെന്നാണ് പൊലീസ് അറിയിച്ചത്. ഇൻഫോപാർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറയുന്നു. യുവതിയുടെ മരണം നാട്ടുകാരെയും സഹപ്രവർത്തകരെയും വേദനയിലാഴ്ത്തി.

> A 29-year-old woman pedestrian, Akshara from Kayampilly, Tholur, Thrissur, died after being hit by a private bus near Infopark, Kochi, police said. Akshara worked at EY company in Infopark. The accident took place near Kuzhikattumool Juma Masjid on Wednesday at 8.20 am. Police said the speeding bus named "Malayil", heading from Infopark to Ernakulam, hit her while she was walking after gym. She was taken to a private hospital but could not be saved. Driver Binoy from Kakkanad was arrested and a case of culpable homicide not amounting to murder was registered.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390247/private-bus-hits-woman-pedestrian-dies)