---
title: "കോട്ടയത്ത് ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "Kottayam Woman Dies After Car Driven by Husband Hits Her"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390219/kottayam-kidangoor-wife-dies-car-accident-cctv-footage"
published_at: "2026-11-04T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb2ca985de2_1000812287.png"
keywords: ["Kidangoor Accident", "CCTV Footage", "Car Accident", "Kerala News"]
---

# കോട്ടയത്ത് ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** കോട്ടയം: കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഭാരതീയ വിദ്യാമന്ദിറിലെ മുൻ ഹെഡ്മിസ്ട്രസായ ശോഭനാകുമാരിയാണ് അപകടത്തിൽ മരിച്ചത്. ഒക്ടോബർ 30നായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ കാർപോർച്ചിൽ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

## Article Content

കോട്ടയം: കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഭാരതീയ വിദ്യാമന്ദിറിലെ മുൻ ഹെഡ്മിസ്ട്രസായ ശോഭനാകുമാരിയാണ് അപകടത്തിൽ മരിച്ചത്. ഒക്ടോബർ 30നായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ കാർപോർച്ചിൽ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ഭർത്താവ് മുരളീധരൻ പിള്ള ഓടിച്ച കാർ നിയന്ത്രണം വിട്ട് ശോഭനാകുമാരിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശോഭനാകുമാരി കാറിനടിയിൽപ്പെടുകയായിരുന്നു. വീടിന്റെ കാർപോർച്ചിൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ.

അപകടം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ ചേർന്ന് ശോഭനാകുമാരിയെ കാറിനടിയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

CCTV footage has emerged of the incident in Kidangoor, Kottayam, in which Shobhana Kumari, a former headmistress of Bharatiya Vidya Mandir, died after being hit by a car driven by her husband, Muraleedhara Pillai. The incident occurred on October 30 while the car was being parked in the house car porch. Neighbours rushed her to the hospital, but she could not be saved. Police are investigating the incident.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390219/kottayam-kidangoor-wife-dies-car-accident-cctv-footage)