---
title: "ചില്ലറത്തര്‍ക്കം ; ബസിൽ നിന്നു യാത്രക്കാരി തള്ളിപുറത്തിട്ട വനിതാ കണ്ടക്ടര്‍ മരിച്ചു"
english_title: "Hyderabad Woman Conductor Dies After Pushed From Bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390203/woman-conductor-dies-pushed-from-bus"
published_at: "2026-11-04T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb047087d6f_1000812169.png"
keywords: ["RTC conductor death", "Telangana news", "bus conductor", "passenger arrested"]
---

# ചില്ലറത്തര്‍ക്കം ; ബസിൽ നിന്നു യാത്രക്കാരി തള്ളിപുറത്തിട്ട വനിതാ കണ്ടക്ടര്‍ മരിച്ചു

> **Lead Summary:** ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെ കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിതാഴത്തിട്ട വനിതാ കണ്ടക്ടർ മരിച്ചു. തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക ആണ് മരിച്ചത്. ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ അശ്വപുരം മണ്ഡലിലാണ് കണ്ടക്ടറുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

## Article Content

ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെ കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിതാഴത്തിട്ട വനിതാ കണ്ടക്ടർ മരിച്ചു. തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക ആണ് മരിച്ചത്. ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ അശ്വപുരം മണ്ഡലിലാണ് കണ്ടക്ടറുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

മകനോടൊപ്പം യാത്രചെയ്യുകയായിരുന്ന വനിതാ യാത്രക്കാരി ആദ്യം മകന് ടിക്കറ്റ് എടുക്കുന്നത് സംബന്ധിച്ച് കണ്ടക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം ടിക്കറ്റ് എടുത്തപ്പോൾ നൂറ് രൂപ നൽകി. ടിക്കറ്റ് ചാർജ് കഴിച്ചുള്ള തുക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് യാത്രയുടെ ഒടുവിൽ നൽകാമെന്ന കണ്ടക്ടറുടെ നിർദേശം അംഗീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു.

ഇതിനിടെ പ്രവല്ലികയെ യാത്രക്കാരി ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് പിടിച്ചു തള്ളിയെന്നാണ് ആരോപണം. തെറിച്ചു വീണ ഇവരുടെ കാലുകളിലൂടെ പിൻചക്രം കയറി ഇറങ്ങി. ഒക്ടോബർ 25 നാണ് സംഭവം നടന്നത്. ഹൈദരബാദിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും പ്രവല്ലികയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ വനിതാ യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. യുവതിയുടെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നു. മരിച്ച പ്രവല്ലികയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും അമ്മയ്ക്ക് ജോലിയും സർക്കാരിന്റെ 'ഇന്ദിരമ്മ' ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകുമെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പ്രഖ്യാപിച്ചു.

A 24-year-old woman conductor of Telangana RTC, Pravallika, died after allegedly being pushed out of a moving bus by a woman passenger during a dispute over change, police said. The incident took place on October 25 in Ashwapuram mandal, Bhadradri Kothagudem district. The passenger allegedly pushed Pravallika after an argument over ticket and balance amount. She fell and the rear wheel ran over her legs. She was taken to Hyderabad for expert treatment but could not be saved. The passenger was arrested and is in judicial custody. Transport Minister Ponnam Prabhakar announced Rs 10 lakh aid, a job for her mother and a house under Indiramma scheme.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390203/woman-conductor-dies-pushed-from-bus)