---
title: "സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം കൂടിയെന്ന് ആരോപിച്ച് നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം ; വാരിയെല്ല് തകർന്നു , ഒരാൾ അറസ്റ്റിൽ"
english_title: "Kollam Nursing Student Brutally Attacked One Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390161/nursing-student-brutally-attacked-one-arrested"
published_at: "2026-11-04T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8be5bf1df87_kollam-husband-arrested-filming-private-visuals-wife-pocso-case.jpg"
keywords: ["nursing student attack", "Chavara assault", "crime", "police arrest"]
---

# സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം കൂടിയെന്ന് ആരോപിച്ച് നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം ; വാരിയെല്ല് തകർന്നു , ഒരാൾ അറസ്റ്റിൽ

> **Lead Summary:** കൊല്ലം: സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം കൂടിയെന്ന പേരിൽ നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദ്ദനമേറ്റതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചവറ മടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ പ്രമോദ് കുമാർ എന്ന കണ്ണൻ പ്രമോദ് ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ കൊല്ലം കണ്ണനല്ലൂർ തഴുത്തല കക്കാക്കുന്നിൽ ചരുവിള വീട്ടിൽ ഷോൺ ആർ. ജോസഫ് നാണ് മർദ്ദനമേറ്റത്. വാരിയെല്ലിനു ഗുരുതരമായി പരുക്കേറ്റ് ഷോൺ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

## Article Content

കൊല്ലം: സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം കൂടിയെന്ന പേരിൽ നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദ്ദനമേറ്റതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചവറ മടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ പ്രമോദ് കുമാർ എന്ന കണ്ണൻ പ്രമോദ് ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ കൊല്ലം കണ്ണനല്ലൂർ തഴുത്തല കക്കാക്കുന്നിൽ ചരുവിള വീട്ടിൽ ഷോൺ ആർ. ജോസഫ് നാണ് മർദ്ദനമേറ്റത്. വാരിയെല്ലിനു ഗുരുതരമായി പരുക്കേറ്റ് ഷോൺ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയാണ് ഷോൺ. ഷോൺ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം പങ്കിടുന്നത് വിദ്യാർഥിനിയുടെ സുഹൃത്തായ തേവലക്കര പുത്തൻസങ്കേതം സ്വദേശി മിഥുൻ മനോഹറിനു മറ്റൊരു വിദ്യാർഥിനി അറിയിച്ചെന്നാണ് പോലീസ് പറയുന്നത്. മിഥുന്റെ നിർദേശപ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് ഷോണിനെ ആക്രമിച്ചെന്നാണ് ആരോപണം.

31 ന് വൈകിട്ട് 4.10 ന് കോളജ് വിട്ടു പുറത്തിറങ്ങിയ ഷോൺ തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാൻ എത്തിയപ്പോൾ സംഘം മർദിച്ചെന്നാണ് പോലീസ് പറയുന്നത്. അസഭ്യം പറഞ്ഞ് മുഖത്തും പുറത്തും മർദ്ദിക്കുകയും നിലത്തു വീണ ശേഷം ചവിട്ടി പരുക്കേൽപിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ചവിട്ടേറ്റ ഷോണിന്റെ രണ്ട് വാരിയെല്ലു തകർന്നു. നെറ്റിയിലും കവിളിലും പരുക്കേറ്റു.

സംഭവത്തിൽ തെക്കുംഭാഗം പൊലീസ് കേസെടുത്ത് പ്രതിയെ ഉടൻ പിടികൂടി. പ്രമോദാണ് ഒന്നാം പ്രതി. അഖിൽ രണ്ടും മിഥുൻ മൂന്നാം പ്രതിയുമാണ്. മിഥുൻ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളതാണെന്നും ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ചവറ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള പ്രമോദിനെതിരെ വധശ്രമം ഉൾപ്പെടെ 5 കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കുറ്റകരമായ നരഹത്യ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചവറ സിഐ എസ്. ശിവലാൽ, തെക്കുംഭാഗം എസ്ഐ ഐ. ഷിറാസ്, എഎസ്ഐ ബിജു, സിപിഒ ഷാനിൽ, സിപിഒ നിഥിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

A nursing student was allegedly brutally assaulted in Kollam for allegedly being friendly with a senior female student, police said. One person was arrested. The arrested is Pramod Kumar alias Kannan Pramod (28) of Chavara. The injured is Shon R. Joseph (19) of Kannanalloor, Kollam. He is in ICU at a private medical college hospital in Kollam with two fractured ribs. Police allege the attack was carried out on the instruction of Mithun Manohar. The incident happened on October 31 at 4.10 pm at a roadside shop in Padappanal. Police have booked Pramod as first accused, Akhil second and Mithun third, with charges including culpable homicide.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390161/nursing-student-brutally-attacked-one-arrested)