---
title: "നിയന്ത്രണംവിട്ട കാർ കബാബ് കടയിലേക്ക് ഇടിച്ചുകയറി ;ദേഹത്തേക്ക് തിളച്ച എണ്ണ തെറിച്ച് മൂന്നുപേർക്ക് ഗുരുതര പൊള്ളൽ"
english_title: "Bengaluru Speeding Car Crashes Into Kebab Shop Three Burned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390138/speeding-car-crashes-kebab-shop-three-burned"
published_at: "2026-11-04T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab6177cb66_1000811872.jpg"
keywords: ["accident", "car crash", "kebab shop", "Karnataka"]
---

# നിയന്ത്രണംവിട്ട കാർ കബാബ് കടയിലേക്ക് ഇടിച്ചുകയറി ;ദേഹത്തേക്ക് തിളച്ച എണ്ണ തെറിച്ച് മൂന്നുപേർക്ക് ഗുരുതര പൊള്ളൽ

> **Lead Summary:** ബെംഗളൂരു: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് കബാബ് കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.

## Article Content

ബെംഗളൂരു: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് കബാബ് കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ബന്നാർഘട്ടയ്ക്ക് സമീപമാണ് അപകടം. കാറിടിച്ചതിനെ തുടർന്ന് കടയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് തിളച്ച എണ്ണ തെറിച്ചുവീണതാണ് പൊള്ളലേൽക്കാൻ കാരണമായത്. ബസവരാജ്, മുനികൃഷ്ണ, മജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒക്ടോബർ 28നാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആദ്യം റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി ബൈക്കുകളിൽ ഇടിച്ച വാഹനം പിന്നാലെ കബാബ് കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ കടയിലെ ചൂടുള്ള എണ്ണ ആളുകളുടെ ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചശേഷം കാർ കടയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ബന്നാർഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. അപകടത്തിന് പിന്നിലെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Three people suffered serious burn injuries after a speeding car lost control and crashed into a kebab shop near Bannerghatta on the outskirts of Bengaluru. The accident happened on October 28. The car first hit several bikes parked on the roadside and then rammed into the shop, causing hot oil to splash on people inside. The injured are Basavaraj, Munakrishna and Majesh, admitted to a private hospital. CCTV footage shows the crash. The video is widely circulating on social media. Bannerghatta police have registered a case and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390138/speeding-car-crashes-kebab-shop-three-burned)