---
title: "സഹോദരനൊപ്പം കളിക്കുന്നതിനിടെ നെഞ്ചിൽ കത്രിക തുളച്ചുകയറി, മൂന്നുവയസ്സുകാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി"
english_title: "Ahmedabad 3 Year Old Girl Saved After Scissor Pierces Chest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390137/-3-year-old-girl-scissor-chest-surgery-saved"
published_at: "2026-11-04T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab50c73867_1000811871.jpg"
keywords: ["child surgery", "scissor accident", "Gujarat news", "Civil Hospital Ahmedabad"]
---

# സഹോദരനൊപ്പം കളിക്കുന്നതിനിടെ നെഞ്ചിൽ കത്രിക തുളച്ചുകയറി, മൂന്നുവയസ്സുകാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി

> **Lead Summary:** അഹമ്മദാബാദ്: സഹോദരനൊപ്പം കളിക്കുന്നതിനിടെ നെഞ്ചിൽ കത്രിക തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് കുട്ടിയുടെ നെഞ്ചിൽ തറച്ചുകയറിയ കത്രിക വിജയകരമായി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.

## Article Content

അഹമ്മദാബാദ്: സഹോദരനൊപ്പം കളിക്കുന്നതിനിടെ നെഞ്ചിൽ കത്രിക തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് കുട്ടിയുടെ നെഞ്ചിൽ തറച്ചുകയറിയ കത്രിക വിജയകരമായി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഗുജറാത്തിലെ കച്ച് സ്വദേശികളായ കുടിയേറ്റ തൊഴിലാളി ദമ്പതികളുടെ മകൾക്കാണ് അപകടമുണ്ടായത്. അഞ്ചുവയസ്സുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ നെഞ്ചിൽ കത്രിക തുളച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഗാന്ധിധാമിലെ ആശുപത്രിയിൽ കൊണ്ടുപോയി സിടി സ്കാൻ നടത്തി. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടമുണ്ടായ ദിവസം രാത്രി പത്തുമണിയോടെയാണ് കുട്ടിയെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. രാകേഷ് ജോഷിയുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. കശ്വി, ഡോ. മൃണാളിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് പരിക്കേൽക്കാതെ കത്രിക പുറത്തെടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു.

കത്രിക ഒരിഞ്ച് മുകളിലേക്കോ വശത്തേക്കോ തുളച്ചുകയറിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രധാന രക്തക്കുഴലുകൾക്കോ ശ്വാസനാളത്തിനോ പരിക്കേൽക്കാനും വലിയ തോതിൽ ആന്തരിക രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ടായിരുന്നു. കത്രികയുടെ മുന വാരിയെല്ല് തുളച്ച് കൂടുതൽ ഉള്ളിലേക്ക് കടക്കാതിരുന്നതാണ് ഗുരുതരമായ അപകടം ഒഴിവാക്കിയതെന്നും ഡോക്ടർമാർ വ്യക്തമാക്കി.

A three-year-old girl who was seriously injured after a pair of scissors pierced her chest while playing with her brother was saved through surgery in Ahmedabad. Doctors at Ahmedabad Civil Hospital successfully removed the scissors. The child, daughter of migrant worker parents from Kutch, Gujarat, was injured while playing with her five-year-old brother. She was first taken to a nearby private hospital, then to Gandhidham for CT scan, before being shifted to Ahmedabad. Surgery was led by Dr. Rakesh Joshi, with Dr. Kashvi and Dr. Mrinalini. Doctors said the child is stable and can be discharged soon.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390137/-3-year-old-girl-scissor-chest-surgery-saved)