---
title: "മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരുമകന്റെ അടിയേറ്റു; വയോധിക മരിച്ചു"
english_title: "Kollam Elderly Woman Dies After Son-in-Law Attack"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390134/elderly-woman-dies-son-in-law-attack"
published_at: "2026-11-04T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab03a8e208_1000811854.jpg"
keywords: ["death", "family dispute", "son in law attack", "crime"]
---

# മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരുമകന്റെ അടിയേറ്റു; വയോധിക മരിച്ചു

> **Lead Summary:** കൊല്ലം: കുടുംബവഴക്കിനിടെ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ മൂന്നിനായിരുന്നു മരണം. സംഭവത്തിൽ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായർ വൈകിട്ടാണ് ആക്രമണം നടന്നതെന്നും പോലീസ് പറയുന്നു.

## Article Content

കൊല്ലം: കുടുംബവഴക്കിനിടെ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ മൂന്നിനായിരുന്നു മരണം. സംഭവത്തിൽ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായർ വൈകിട്ടാണ് ആക്രമണം നടന്നതെന്നും പോലീസ് പറയുന്നു.

പോലീസ് പറയുന്നതനുസരിച്ച് ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭർത്താവുമായുള്ള വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ ശ്യാമളയുമായും രജനിയുമായും വഴക്കുണ്ടാക്കിയെന്നാണ് ആരോപണം. അക്രമാസക്തനായ ശിവനിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും അയൽവീട്ടിലേക്ക് ഓടിയെന്നും പോലീസ് പറയുന്നു. പിന്തുടർന്നെത്തിയ ശിവൻ തടിക്കഷണം ഉപയോഗിച്ച് ശ്യാമളയെ അടിച്ചുവീഴ്ത്തിയെന്നാണ് ആരോപണം. രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്യാമളയ്ക്ക് അടിയേറ്റത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭരണിക്കാവിലെയും അടൂരിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും. ഭർത്താവ്: രാഘവൻ. മറ്റുമക്കൾ: രഞ്ജിനി, രജിത. മറ്റുമരുമകൻ: മുരളി.

An elderly woman who was seriously injured in an alleged attack by her son-in-law during a family dispute died while under treatment in Kollam, police said. The deceased is Shyamala (65) of Padinjattathil, Panappetty Chira, near Bharanikavu bus stand. She died at 3 am on Tuesday. Police arrested son-in-law K. Sivan (41) of North Mainagappally. The attack allegedly took place on Sunday evening. Sivan was remanded after being produced in court on charges including attempt to murder.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390134/elderly-woman-dies-son-in-law-attack)