---
title: "വിവാഹത്തിന് അഞ്ചുദിവസം; പ്രതിശ്രുത വധു കുഴഞ്ഞുവീണ്‌ മരിച്ചു"
english_title: "Kannur Bride To Be Dies Collapsed Before Wedding Sreekandapuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390106/bride-to-be-collapses-dies-before-wedding"
published_at: "2026-11-03T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea120bb5e5a_1000811532.jpg"
keywords: ["bride dies", "Kannur death", "wedding tragedy"]
---

# വിവാഹത്തിന് അഞ്ചുദിവസം; പ്രതിശ്രുത വധു കുഴഞ്ഞുവീണ്‌ മരിച്ചു

> **Lead Summary:** കണ്ണൂർ: ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ ശ്രീകണ്ഠാപുരം കൊട്ടൂർ മലപ്പട്ടം റോഡിൽ സി പി പോക്കറിന്റെയും കെ വി റമീസയുടെയും മകൾ ഫാത്തിമത്തുൽ റന യാണ് മരിച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസിൽ ബിഎഡ് വിദ്യാർഥിയാണ്.

## Article Content

കണ്ണൂർ: ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ ശ്രീകണ്ഠാപുരം കൊട്ടൂർ മലപ്പട്ടം റോഡിൽ സി പി പോക്കറിന്റെയും കെ വി റമീസയുടെയും മകൾ ഫാത്തിമത്തുൽ റന യാണ് മരിച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസിൽ ബിഎഡ് വിദ്യാർഥിയാണ്.

കുറുമാത്തൂർ വിഎച്ച്സി സ്കൂളിൽ അധ്യാപക പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വ രാവിലെയാണ് കുഴഞ്ഞുവീണത്. ഉടൻ ശ്രീകണ്ഠപുരത്തെയും തുടർന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സംസ്കാരം ബുധനാഴ്ച. സഹോദരൻ: മുഹമ്മദ് റാസി (വിദ്യാർഥി, യേനപോയ കോളേജ് മംഗളൂരു).

In Kannur, a bride-to-be collapsed and died days before her wedding scheduled Sunday. Deceased is Fathimathul Rana (23), daughter of CP Poker and KV Rameesa, Kottoor Malappattam Road, Sreekandapuram, Kannur. She was a BEd student at Mangattuparamba campus. She collapsed Tuesday morning while preparing to go for teacher training at Kurumathur VHS School. Taken to private hospitals at Sreekandapuram and then Kannur, but died. Funeral on Wednesday. Brother: Muhammed Razi, student, Yenepoya College Mangaluru.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390106/bride-to-be-collapses-dies-before-wedding)