---
title: "മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ കെഎസ്ആർടിസി ബസിടിച്ച് കുതിര ചത്തു"
english_title: "Muvattupuzha Thodupuzha Road KSRTC Bus Hits Horse Horse Dead Anicad Chirappadi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390071/muvattupuzha-ksrtc-bus-hits-horse-dead-anicad"
published_at: "2026-11-03T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9d5369dc44_1000811274.jpg"
keywords: ["KSRTC accident", "horse death", "Thodupuzha road", "Anicad"]
---

# മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ കെഎസ്ആർടിസി ബസിടിച്ച് കുതിര ചത്തു

> **Lead Summary:** മൂവാറ്റുപുഴ: മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ ആനിക്കാട് ചിറപ്പടിക്ക് സമീപം കെഎസ്ആർടിസി ബസിടിച്ച് കുതിര ചത്തതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

## Article Content

മൂവാറ്റുപുഴ: മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ ആനിക്കാട് ചിറപ്പടിക്ക് സമീപം കെഎസ്ആർടിസി ബസിടിച്ച് കുതിര ചത്തതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

ആനിക്കാട് ചിറപ്പടി സ്വദേശിയായ ഇസ്മായിൽ കക്കാടംകുളമാണ് കുതിരയുടെ ഉടമസ്ഥൻ. മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ - മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസാണ് കുതിരയെ ഇടിച്ചത്. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന കുതിര അബദ്ധത്തിൽ കെട്ടഴിഞ്ഞ് റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു.

അപകടത്തിൽ കെഎസ്ആർടിസി ബസിനും യാത്രക്കാർക്കും പരിക്കുകളില്ല. സംഭവത്തെ തുടർന്ന് റോഡിൽ ചെറിയതോതിൽ ഗതാഗത തടസ്സം നേരിടുകയും മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Horse died after being hit by KSRTC bus at Anicad Chirappadi on Muvattupuzha-Thodupuzha road Tuesday afternoon. Horse owned by Ismail Kakkadamkulam of Anicad Chirappadi. KSRTC Venad bus going from Muvattupuzha to Thodupuzha-Mundakayam hit the horse which had accidentally untied from courtyard and ran onto road. No injuries to KSRTC bus or passengers. Minor traffic disruption followed, Muvattupuzha police reached spot and initiated further procedures.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390071/muvattupuzha-ksrtc-bus-hits-horse-dead-anicad)