---
title: "വിമാനം താഴ്ന്നു പറന്ന് വീടിന്റെ ഓടുകൾ ഇളകിത്തെറിച്ചു"
english_title: "Perumbavoor Okkal Low Flying Aircraft Roof Tiles Fly Off House Nedumbassery Airport"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390030/low-flying-plane-roof-tiles-fly-off"
published_at: "2026-11-03T12:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae989ba72b2b_1000810668.jpg"
keywords: ["Nedumbassery airport", "low flying aircraft", "roof tiles damage"]
---

# വിമാനം താഴ്ന്നു പറന്ന് വീടിന്റെ ഓടുകൾ ഇളകിത്തെറിച്ചു

> **Lead Summary:** പെരുമ്പാവൂർ: ഒക്കലിൽ വിമാനം താഴ്ന്നു പറന്ന് വീടിന്റെ ഓടുകൾ ഇളകിത്തെറിച്ചതായി പരാതി. ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപം ചിറക്കൽ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കൾ പകൽ 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകൾ വീടിന്റെ മേൽക്കൂരയിൽ ആകെ ചിതറിത്തെറിച്ചു. സംഭവം നടക്കുമ്പോൾ ജോയിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

## Article Content

പെരുമ്പാവൂർ: ഒക്കലിൽ വിമാനം താഴ്ന്നു പറന്ന് വീടിന്റെ ഓടുകൾ ഇളകിത്തെറിച്ചതായി പരാതി. ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപം ചിറക്കൽ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കൾ പകൽ 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകൾ വീടിന്റെ മേൽക്കൂരയിൽ ആകെ ചിതറിത്തെറിച്ചു. സംഭവം നടക്കുമ്പോൾ ജോയിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

ഒക്കൽ പ്രദേശത്ത് കെട്ടിടങ്ങളുടെ ഓടുകൾ ചിതറിത്തെറിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. സെപ്റ്റംബർ ഒൻപതിന് ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകളും ഇത്തരത്തിൽ പറന്നുപോയിരുന്നു. സ്കൂൾ സമയത്തിനു മുൻപായതിനാൽ അന്നും അപകടം ഒഴിവായി. കുറച്ചു നാളുകൾക്കു മുൻപ് മാണിക്യത്താൻ ജോയിയുടെയും പണ്ഡാല പ്രസാദിന്റെയും വീടുകളുടെ ഓടുകളും ഇതുപോലെ പറന്നുപോയിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വിമാനങ്ങൾ ഈ പ്രദേശത്തെത്തുമ്പോൾ വളരെ താഴ്ന്നാണ് പറക്കുന്നത്. ഇതാണ് ഓടുകൾ പറക്കുന്നതിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. പ്രശ്നപരിഹാരത്തിന് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. റവന്യു അധികാരികളും ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Roof tiles of house flew off allegedly due to low flying aircraft at Okkal. Incident at 2.15 pm Monday at Chirackal Joy's house near Nambilli Kavala, Okkal. Tiles scattered with loud noise. Joy and family were inside house, no injuries. Locals allege this has become routine in Okkal due to aircraft descending very low while approaching Nedumbassery Airport. On September 9, roof tiles of Okkal Sree Narayana Higher Secondary School building also flew off similarly, accident was avoided as it was before school time. Earlier, roof tiles of Manikyathan Joy and Pandala Prasad's houses also flew off. Locals say no action despite contacting airport authorities, demand revenue authorities and public representatives intervene for permanent solution.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390030/low-flying-plane-roof-tiles-fly-off)