---
title: "കിടക്ക കമ്പനിക്ക് തീപിടിച്ചു ; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നിരക്ഷാസേന"
english_title: "Perumbavoor Allapra Mattress Company Fire Short Circuit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/390016/allapra-mattress-company-fire"
published_at: "2026-11-03T11:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97bd055783_1000810680.jpg"
keywords: ["fire", "Allapra fire", "Perumbavoor news", "fire accident", "short circuit"]
---

# കിടക്ക കമ്പനിക്ക് തീപിടിച്ചു ; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നിരക്ഷാസേന

> **Lead Summary:** പെരുമ്പാവൂർ: അല്ലപ്ര 80-ാം ഉന്നതിയിൽ പ്രവർത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്ക കമ്പനിക്ക് തീപിടിച്ചു.

## Article Content

പെരുമ്പാവൂർ: അല്ലപ്ര 80-ാം ഉന്നതിയിൽ പ്രവർത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്ക കമ്പനിക്ക് തീപിടിച്ചു.

പെരുമ്പാവൂർ, പട്ടിമറ്റം അഗ്നിരക്ഷാനിലയങ്ങളിൽ നിന്ന് നാല് യൂണിറ്റ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

പഞ്ഞി, വിറക് എന്നിവയിലേക്ക് തീ പടരുകയും ഫോം, പഞ്ഞി, ഗ്ലിറ്റർ എന്നിവ പൊടിക്കുന്ന യന്ത്രങ്ങൾ, തയ്യൽ മെഷീൻ എന്നിവയെല്ലാം കത്തിനശിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർമാരായ എൻ എച്ച് അസൈനാർ, മുഹമ്മദ് ഇഖ്ബാൽ, ബെന്നി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Fire broke out at a mattress company at 80th Unnathi, Allapra, Perumbavoor, owned by Chirakkakudy Muhammed. Four units from Perumbavoor and Pattimattom fire stations doused fire. Short circuit is cause as per fire force. Fire spread to cotton, firewood, and machines used to powder foam, cotton, glitter and sewing machines were gutted. Fire extinguished under leadership of Station Officers NH Asainar, Muhammed Iqbal, Benny Mathew.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/390016/allapra-mattress-company-fire)