---
title: "വിവാഹ സൽക്കാരത്തിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു"
english_title: "Wedding Reception Student Electrocuted Death Abhinav"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389980/wedding-reception-student-electrocuted-death-abhinav"
published_at: "2026-11-03T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae944e5a579f_1000460626.png"
keywords: ["electrocution death", "student death", "wedding reception accident"]
---

# വിവാഹ സൽക്കാരത്തിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** പാറശാല: വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതായി പോലീസ് പറയുന്നു.

## Article Content

പാറശാല: വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതായി പോലീസ് പറയുന്നു.

പാറശാല പവതിയാൻവിള ആശാരിവിള വീട്ടിൽ അഭിനവ് ആണ് (14) മരിച്ചത്. തിങ്കൾ രാത്രി 7.30 നാണ് സംഭവം. ചെങ്കൽ തോട്ടിൻകരയ്ക്ക് സമീപമുള്ള മണ്ഡപത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കുട്ടിക്കാണ് അപകടം സംഭവിച്ചത്.

അലങ്കാരദീപത്തിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് വിവരം. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ: അരുൺകുമാർ. അമ്മ: ഷിബ. സഹോദരി: അഭിനയ. പാറശാല പോലീസ് കേസെടുത്തു.

Student electrocuted to death while attending wedding reception at Parassala. Deceased is Abhinav (14), son of Arunkumar and Shiba, resident of Asarivila Veedu, Pavathiyanvila, Parassala. Incident at 7.30 pm Monday at a mandapam near Chengal Thottinkara. He got electric shock from decorative light wiring. Though rushed to private hospital in Parassala, died. He was 9th class student at Parassala Govt Girls High School. Parassala police registered case.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389980/wedding-reception-student-electrocuted-death-abhinav)