---
title: "വീടിന്റെ ജനൽ തകർത്ത് മോഷണശ്രമം"
english_title: "Burglary Attempt Window Broken Pothanikkad House"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389978/burglary-attempt-window-broken"
published_at: "2026-11-03T07:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9440abda82_1000810670.jpg"
keywords: ["burglary attempt", "police", "Kothamangalam crime"]
---

# വീടിന്റെ ജനൽ തകർത്ത് മോഷണശ്രമം

> **Lead Summary:** കവളങ്ങാട്: വീടിന്റെ ജനൽ തകർത്ത് മോഷണശ്രമം നടന്നതായി പരാതി. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടിൽ കുര്യന്റെ വീടിന്റെ ജനൽ തകർത്താണ് മോഷണശ്രമം നടന്നത്. വൈകിട്ട് 6.30 ഓടെ വീട് പൂട്ടി വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയിരുന്നു. രാത്രി 9.30 ഓടെ തിരികെ വന്നപ്പോഴാണ് മോഷണശ്രമം അറിയുന്നത് എന്നാണ് വിവരം.

## Article Content

കവളങ്ങാട്: വീടിന്റെ ജനൽ തകർത്ത് മോഷണശ്രമം നടന്നതായി പരാതി. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടിൽ കുര്യന്റെ വീടിന്റെ ജനൽ തകർത്താണ് മോഷണശ്രമം നടന്നത്. വൈകിട്ട് 6.30 ഓടെ വീട് പൂട്ടി വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയിരുന്നു. രാത്രി 9.30 ഓടെ തിരികെ വന്നപ്പോഴാണ് മോഷണശ്രമം അറിയുന്നത് എന്നാണ് വിവരം.

വീടിന് പുറത്തിരുന്ന കോടാലി ഉപയോഗിച്ച് ജനലിന്റെ മരംകൊണ്ടുള്ള ക്രാസികൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനുള്ളിലെ അലമാരകളോ മേശകളോ പൊളിച്ചിട്ടില്ല. അടച്ചിട്ടിരുന്ന ഇടവാതിലുകൾ തുറന്ന നിലയിലാണ് കണ്ടത്.

സമീപവാസിയായ ബന്ധു രാത്രി ഒൻപതിന് വാഹനവുമായി സ്വന്തം വീട്ടിലേക്ക് വരുന്നത് കണ്ട് മോഷണശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാം എന്നാണ് നിഗമനം. പോത്താനിക്കാട് പോലീസ് എത്തി പരിശോധന നടത്തി.

Burglary attempt reported at Kavalangad. Window of house near Pulinthanam Jacobite Church at Pothanikkad was broken to enter. House belongs to Kuryan of Unnathumveettil. Family had locked house at 6.30 pm and gone for church feast. Returned at 9.30 pm and found attempt. Thief used axe kept outside house to break wooden crossbars of window. Almirahs and tables inside were not broken. Inner doors which were closed were found open. It is suspected thief fled after seeing relative neighbour arriving by vehicle at 9 pm. Pothanikkad police inspected.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389978/burglary-attempt-window-broken)