---
title: "കാണാതായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ"
english_title: "Trivandrum Sreekaryam Missing 17 Year Old Boy Found Dead Abhiram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389971/missing-boy-found-dead-abhiram-pangappara"
published_at: "2026-11-03T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae931ef82242_1000810553.jpg"
keywords: ["Sreekaryam missing boy", "Abhiram death", "Trivandrum murder news"]
---

# കാണാതായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം: ശ്രീകാര്യത്ത് കാണാതായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാം ആണ് മരിച്ചത്. ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമായിരുന്നു അഭിറാമിനെ കാണാതായത്.

## Article Content

തിരുവനന്തപുരം: ശ്രീകാര്യത്ത് കാണാതായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാം ആണ് മരിച്ചത്. ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമായിരുന്നു അഭിറാമിനെ കാണാതായത്.

ഞായറാഴ്ച മൂന്ന് മണിയോടെ കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞ് അഭിറാം വീട്ടിൽ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. രാത്രിയായപ്പോൾ അഭിറാമിനെ ഫോണിൽ വിളിച്ചിരുന്നു. ഉടൻ എത്തുമെന്നാണ് പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തിരുന്നു. അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചില്ല എന്നാണ് വിവരം.

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ അഭിറാമിനെ വിളിച്ച് പാങ്ങപ്പാറയിൽ വരാൻ പറഞ്ഞതായാണ് വിവരം. അങ്ങനെയാണ് അഭിറാം പാങ്ങപ്പാറയിൽ പോയതെന്നും വിവരമുണ്ട്. പിടിയിലായ പ്രതികളിൽ ഒരാളും 17 വയസുകാരനാണ് എന്നും വിവരമുണ്ട്.

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

17-year-old boy who went missing at Sreekaryam in Thiruvananthapuram found dead. Deceased is Abhiram from Sangeeth Nagar, Pangappara, Karyavattom. Body found tied in a sack and abandoned by roadside. Sreekaryam police inspected spot. Abhiram went missing yesterday. Father said on Sunday 3 pm he left home saying friend is calling. When called at night he said will come soon, then phone switched off. Family filed complaint at Sreekaryam police. Two friends taken into custody. As per initial info, he was called to Pangappara via Instagram in a girl's voice. One of the suspects is also 17 years old. Kazhakkoottam Assistant Commissioner led police team at spot.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389971/missing-boy-found-dead-abhiram-pangappara)